കംപാഷണേറ്റ് കേരളവുമായി കളക്ടർ ബ്രോ; സഹായം വേണ്ടവർക്കും സഹായിക്കാൻ തയ്യാറുള്ളവർക്കുമായി ഒരിടം

webtech_news18 , News18
പ്രളയ ദുരന്തത്തോടെയാണ് മലയാളിയുടെ സഹായിക്കാനുള്ള മനസ് പലരും തിരിച്ചറിഞ്ഞത്. ആവശ്യപ്പെടാതെ തന്നെ ദുരന്തത്തിൽപ്പെട്ടവർക്ക് തങ്ങളാൽ കഴിയുന്ന സഹായം ചെയ്തും സഹായം വാഗ്ദാനം ചെയ്തും നിരവധി പോരാണ് രംഗത്തെത്തിയത്. സഹായിക്കാനുള്ള മലയാളിയുടെ മനസ് ഉപയോഗപ്പെടുത്തുന്നതിനായി കംപാഷണേറ്റ് കേരളം എന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് കളക്ടർ ബ്രോ പ്രശാന്ത് നായർ.സഹായിക്കാൻ തയ്യാറായി നിൽക്കുന്നവരെയും സഹായം ആവശ്യമുള്ളവരെയും ഏകോപിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് കംപാഷണേറ്റ് കേരളം. www.compassionatekeralam.org എന്ന വെബ്സൈറ്റും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രളയ ബാധിതർക്ക് അവശ്യ വസ്തുക്കൾ എത്തിക്കാൻ സാധിക്കുന്നവരെ അവരിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ആദ്യം ചെയ്യാനുദ്ദേശിക്കുന്നത്. ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സന്നദ്ധരായ വോളന്റിയർമാരും ഉണ്ടാകും.


സഹായം ആവശ്യപ്പെടാനും, തങ്ങളാൽ കഴിയുന്ന സഹായം എന്താണെന്ന് വ്യക്തമാക്കാനും ഇതിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനു പുറമെ വോളന്റിയറായി പ്രവർത്തിക്കാനുള്ള സൗകര്യവും ഉണ്ട്. പ്രളയക്കെടുതിൽപ്പെട്ട കുടുംബത്തെ ബന്ധുവാക്കാനും കഴിയും.അതേസമയം സഹായം പണമായി സ്വീകരിക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, സദ്പ്രവർത്തികളുടെ ഫോട്ടോയെടുപ്പ് അനുവദിക്കുന്നതല്ലെന്നും ഇതിൽ വ്യക്തമാക്കുന്നു.
>

Trending Now