എം.വി ജയരാജന്‍ നടത്തുന്നത് ചട്ടലംഘനം; നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത്

webtech_news18
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെ ഫേസ്ബുക്കിലൂടെ നിരന്തരം ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി.സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇത്തരം അധിക്ഷേപങ്ങള്‍ നടത്തുന്നത് കേരളാ ഗവണ്‍മെന്റ് കണ്ടക്റ്റ് റൂള്‍1960-ലെ ചട്ടം 60 മുതല്‍ 62 വരെയുള്ളവ്യവസ്ഥകളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

  • കോടതിവിധി: സർക്കാരിനും കൂട്ടുനിന്ന പ്രതിപക്ഷത്തിനുമുള്ള താക്കീതെന്ന് സുധീരൻ


  • സര്‍വ്വീസ് ചട്ടം പാലിച്ച് പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥനായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനെതിരെ നിയമപരമായി നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെടുന്നു.
    >

    Trending Now