പികെ ശശിക്കെതിരായ ആരോപണം: പരസ്യനിലപാടുകളിലെ പൊരുത്തക്കേടുകൾ

webtech_news18 , News18 India
പാലക്കാട്: ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരായ ലൈംഗികാരോപണത്തിൽ ശശിയുടെയും പാർട്ടിയുടെയും നേതാക്കളുടെയും പരസ്യനിലപാടുകളിൽ പൊരുത്തക്കേടുകൾ. വിഷയത്തിൽ ശശിയും സി പി എം നേതാക്കളും പറഞ്ഞതിനു തികച്ചും വ്യത്യസ്തമായാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന.സിപിഎം സെക്രട്ടേറിയേറ്റ് സെപ്തംബർ ഏഴിന് പുറത്തിറക്കിയ പ്രസ്താവന


പി.കെ ശശിക്കെതിരായ നടപടിവേണമെന്ന് വി.എസ്; യെച്ചൂരിക്ക് കത്തയച്ചു"2018 ഓഗസ്റ്റ് 14ന് ആണ്, ഒരു യുവതി സി പി എം സംസ്ഥാന കമ്മിറ്റിക്കു മുമ്പാകെ ഒരു പരാതി നൽകിയത്. സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടർന്ന് പി കെ ശശിയെ എകെജി സെന്‍ററിൽ വിളിച്ചുവരുത്തി അദ്ദേഹത്തിന്‍റെ വിശദീകരണം കേട്ടു. വിശദമായ അന്വേഷണം വേണമെന്ന് ഓഗസ്റ്റ് 31നു പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഏകകണ്ഠമായി തീരുമാനിച്ചു. പികെ ശ്രീമതി, എകെ ബാലൻ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി'എ കെ ബാലൻ പറഞ്ഞത് (സെപ്തംബർ നാല്)"എനിക്കറിയില്ല, ഞാൻ അറിഞ്ഞിട്ടേയില്ല"പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ (സെപ്തംബർ നാല്)ആരോപണ വിധേയരെ എഴുന്നള്ളിക്കുന്ന പാരമ്പര്യം പാര്‍ട്ടിക്കില്ല; ശശിക്കെതിരെ നടപടി ഉണ്ടാകുമെന്നു സി.പി.എം"പരാതിയൊന്നും നമ്മുടെ കൈയിൽ വന്നിട്ടില്ല. കിട്ടാതെ, എന്തു ചർച്ച ചെയ്യാൻ" (അന്നേദിവസം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നതിനു മുമ്പായിരുന്നു ഈ പ്രതികരണം)പികെ ശശി പറഞ്ഞത് (സെപ്തംബർ നാല്)"എനിക്ക് നിങ്ങളീ പറയുന്ന പരാതിയെക്കുറിച്ച് അറിയില്ല. സത്യസന്ധമായി പറയുന്നു, ഞാൻ അറിഞ്ഞിട്ടില്ല'സെപ്തംബർ ഏഴാം തിയതി രാവിലെ ചെർപ്പുളശ്ശേരിൽ ശശി പറഞ്ഞത്"പാർട്ടിയുടെ നിലപാട് അറിയാത്ത കുറേ വിവരദോഷികൾ അകത്തെ കാര്യം പുറത്തു പറഞ്ഞെന്നു വരും. എന്നിൽ നിന്നു കിട്ടില്ല. അച്ചടക്ക നടപടിയെപ്പറ്റി നിങ്ങളെന്തിനു ബേജാറാകണം. അതു പാർട്ടിയല്ലേ തീരുമാനിക്കുന്നത്. കുറേ ദിവസമായില്ലേ ചർച്ച തുടങ്ങിയിട്ട്. നിങ്ങളുടെ കൈയിൽ പരാതിയുണ്ടോ? ഉണ്ടെങ്കിൽ അതു വെച്ച് ചർച്ച ചെയ്യൂ'ലൈംഗിക പീഡന പരാതി: അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവമുണ്ടെന്ന് പി കെ ശശിഏഴാം തിയതി ഉച്ചയ്ക്കു ശേഷം പറഞ്ഞത്"പരാതി എന്‍റെ കൈയിൽ ഇല്ലെന്നാണ് പറഞ്ഞത്. പാർട്ടി ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പരാതി ഉണ്ടെന്നു പറഞ്ഞാൽ അതാണ് ശരി"ഇതിനിടയിൽ പരാതിയിൽ എത്രയും വേഗം തീർപ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ പാർട്ടി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് കത്തയച്ചു. അതേസമയം, എം എൽ എയ്ക്ക് എതിരായ പരാതിയിൽ പരാതിക്കാരിയുടെ മൊഴി ഉടനെടുക്കുമെന്നും അന്വേഷണം വേഗം പൂർത്തീകരിക്കുമെന്നും പി കെ ശ്രീമതി പറഞ്ഞു.
>

Trending Now