പി.കെ ശശി കുറ്റക്കാരനെന്ന് പ്രാഥമിക നിഗമനം; കടുത്ത നടപടിയിലേക്ക് സിപിഎം

webtech_news18
പാലക്കാട്: പി കെ ശശി എം എൽ എ കുറ്റക്കാരനെന്ന് സി പി എം അന്വേഷണ കമ്മീഷന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ശശിക്ക് എതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് സി പി എം. പരാതി പിൻവലിച്ചാലും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ​ടി ഉണ്ടാകും.പികെ ശശിക്കെതിരായ ആരോപണം: പരസ്യനിലപാടുകളിലെ പൊരുത്തക്കേടുകൾ


അന്വേഷണ കമ്മീഷന്റെ പ്രാഥമിക നിഗമനത്തിന്റെയും പരാതിക്കാരി നിയമനടപടിയിലേക്ക് നീങ്ങാനുളള സാധ്യതയുടേയും അടിസ്ഥാനത്തിലാണ് പി കെ ശശിക്ക് എതിരെ സി പി എം നിലപാട് കടുപ്പിച്ചത്. പൊതുജനമധ്യത്തിൽ പാർട്ടി പ്രതിഛായ മങ്ങിത്തുടങ്ങിയതോടെയാണ് നടപടികൾ പരസ്യമാക്കാൻ പാർട്ടി നിർബന്ധിതമായത്. വിവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സ്ഥിതിയുണ്ടാവില്ലെന്നാണ് അന്വേഷണ കമ്മിഷൻ അംഗമായ മന്ത്രി എ കെ ബാലന്റെ പ്രതികരണം.ആരോപണ വിധേയരെ എഴുന്നള്ളിക്കുന്ന പാരമ്പര്യം പാര്‍ട്ടിക്കില്ല; ശശിക്കെതിരെ നടപടി ഉണ്ടാകുമെന്നു സി.പി.എംപരാതിക്കാരിയുടെ വിശ്വാസത്തിന് നിരക്കുന്ന നിലയിൽ പാർട്ടി മുന്നോട്ട് പോകുമെന്നാണ് എ.കെ ബാലൻ പറഞ്ഞത്. പരാതി പിൻവലിക്കാൻ സമ്മർദ്ദം ശക്തമാണെന്ന് പരാതിക്കാരി തന്നെ കണ്ണൂരിൽ നിന്നുളള മുതിർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തെ നേരത്തെ അറിയിച്ചിരുന്നു. അപവാദ പ്രചരണം നടത്തുന്നു എന്ന യുവതിയുടെ പരാതിയും അന്വേഷണ കമ്മിഷന്റെ പരിഗണനയിൽ വരും. വിഷയം ആളിക്കത്തിക്കാൻ പാർട്ടിയിലെ ചില നേതാക്കൾ ശ്രമിച്ചെന്ന ശശിയുടെ പരാതിയും കമ്മീഷന്റെ മുന്നിലുണ്ട്. പരാതി പൊലീസിന് കൈമാറേണ്ട എന്ന നിലപാടിൽ തന്നെയാണ് സിപിഎം. എന്നാൽ പ്രതിപക്ഷ സംഘടനകൾ നൽകിയ പരാതിയിൽ നിയമോപദേശം ലഭിച്ചാൽ ഉടൻ തുടർ നടപടി എടുക്കാനാണ് ഡിജിപിയുടെ തീരുമാനം.പി.കെ ശശിക്കെതിരായ നടപടിവേണമെന്ന് വി.എസ്; യെച്ചൂരിക്ക് കത്തയച്ചുലൈംഗിക പീഡന പരാതി: അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവമുണ്ടെന്ന് പി കെ ശശിപൂമാലയും പൂച്ചെണ്ടുമായി അണികളെ നിരത്തി ശശി നടത്തിയ ശക്തിപ്രകടനം തന്നെയാണ് പാർട്ടിയെ നാണക്കേടിലേക്കു തള്ളിയിട്ടത്. പരാതിയുണ്ടെന്നു പരസ്യമായി സമ്മതിച്ച സ്ഥിതിക്ക് ഇനി എടുക്കുന്ന നടപടി അനുസരിച്ചിരിക്കും പാർട്ടിയുടെ പ്രതിച്ഛായ.
>

Trending Now