ശശി കേസ്: പരാതിക്കാരിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു; റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം

webtech_news18 , News18 India
തിരുവനന്തപുരം: പികെ ശശി എംഎൽഎയ്‌ക്കെതിരായ ലൈംഗികപീഡനപരാതിയിൽ സിപിഎം നിയോഗിച്ച പാർട്ടി കമ്മീഷൻ പരാതിക്കാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. രണ്ടാഴ്ചക്കകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ കേന്ദ്രനേതൃത്വം ഉൾപ്പെടെ കർശന നിലപാട് എടുത്തതിനാൽ കമ്മീഷൻ കടുത്ത നടപടി ശുപാർശ ചെയ്യാനാണ് സാധ്യത. സംഘടനാ നടപടിക്ക് പുറമെ എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായതോടെ സിപിഎം ഇരട്ടി സമ്മർദ്ദത്തിലായി.പി.കെ ശശി കുറ്റക്കാരനെന്ന് പ്രാഥമിക നിഗമനം; കടുത്ത നടപടിയിലേക്ക് സിപിഎം


സിപിഎം കേന്ദ്ര കമ്മറ്റിയംഗങ്ങളായ എകെ ബാലനും പികെ ശ്രീമതിയും കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. പ്രശ്നത്തിൽ പികെ ശശിയ്ക്കെതിരെ പാർട്ടി തലത്തിൽ കടുത്ത നടപടി വേണമെന്ന നിലപാട് യുവതി ആവർത്തിച്ചതായാണ് സൂചന. പി കെ ശശി കുറ്റക്കാരനാണെങ്കിൽ സിപിഎം കേന്ദ്ര നേതൃത്വവും കർശന നടപടിയെടുക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കമ്മീഷനും കടുത്ത നടപടികളാവും ശുപാർശ ചെയ്യുക.പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം: പാലക്കാട് ജില്ലയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുംപികെ ശശിക്കെതിരെ സംഘടനാനടപടിക്ക് പുറമെ എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തി പികെ ശശിക്കെതിരെ സംഘടനാനടപടിയെടുത്താൽ പിന്നീട് എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. ഇതിന് പുറമെ പ്രതിപക്ഷവും പ്രചരണവും പ്രതിഷേധവുമായി രംഗത്തിറങ്ങും. ഇതൊഴിവാക്കാൻ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യം.പരാതിക്കാരിയായ യുവതി നിലവിൽ പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും പിന്നീട് അത്തരമൊരു സാഹചര്യം ഉണ്ടായാൽ കൂടുതൽ പ്രതിസന്ധിയാവും സി പി എം നേരിടേണ്ടി വരിക. പ്രശ്നത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു വും യുവമോർച്ചയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചതിന് ശേഷമേ പൊലീസ് ഇതിൽ നടപടിയെടുക്കു. എന്നാൽ, പൊലീസ് നടപടി തുടർന്നാൽ യുവതിയുടെ നിലപാട് നിർണായകമാവും.
>

Trending Now