പി.കെ ശശിയ്ക്കെതിരെ കടുത്ത നടപടി; സംഘടനാ ചുമതലങ്ങളിൽനിന്ന് മാറ്റിനിർത്തും

webtech_news18
ന്യൂഡൽഹി: പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നൽകിയ പരാതിയിൽ സിപിഎം കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. പാർട്ടി, സി ഐ ടി യു ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിയിട്ടില്ലെങ്കിലും അന്വേഷണ റിപ്പോർട്ട് വരും ചുമതലകളിൽ നിന്ന് മാറി നിൽക്കാനാണ് നിർദ്ദേശം. പാർട്ടിക്ക് നേരെ ചോദ്യം ഉയരാത്ത തരത്തിൽ മാതൃകാ നിലപാട് വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സമാന നിലപാടാണ് പോളിറ്റ് ബ്യൂറോയുടെതും. അന്വേഷണ കമ്മീഷൻ അംഗം എ കെ ബാലൻ, പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ എന്നിവരുമായി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തി.പികെ ശശിക്കെതിരായ ആരോപണം: പരസ്യനിലപാടുകളിലെ പൊരുത്തക്കേടുകൾ


ആരോപണ വിധേയരെ എഴുന്നള്ളിക്കുന്ന പാരമ്പര്യം പാര്‍ട്ടിക്കില്ല; ശശിക്കെതിരെ നടപടി ഉണ്ടാകുമെന്നു സി.പി.എംപി.കെ ശശിയ്ക്കെതിരെ പൊലീസ് നടപടി വൈകുംകമ്മീഷൻ അംഗങ്ങൾ കഴിഞ്ഞ ദിവസം പരാതിക്കാരിയുമായി സംസാരിച്ചു. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും പാർട്ടി തലത്തിൽ കടുത്ത നടപടി പ്രതീക്ഷിക്കുന്നതായും പരാതിക്കാരി അറിയിച്ചെന്നും സൂചനയുണ്ട്. പാരാതിക്കാരിക്ക് കൂടി ബോധ്യമാകുന്ന നടപ​ടി ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാനുളള സാധ്യതയും പാർട്ടി മുന്നിൽ കാണുന്നു. ദേശീയ വനിതാ കമ്മീഷൻ തുടർ നടപടിയിലേക്ക് കടക്കാൻ സാധ്യതയുണ്ട്.
>

Trending Now