ശശിയെ വെറുതെ വിടില്ല; കടുത്ത നടപടിക്ക് ഒരുങ്ങി സിപിഎം

webtech_news18 , News18 India
തിരുവനന്തപുരം: വനിതാ നേതാവിന്‍റെ പരാതിയുടെ പശ്ചാത്തലത്തിൽ പികെ ശശി എംഎൽഎയ്ക്ക് എതിരെ കടുത്ത നടപടിക്ക് ഒരുങ്ങി സി പി എം. അന്വേഷണം പൂർത്തിയാക്കി കമ്മീഷൻ ഉടൻ റിപ്പോർട്ട് നൽകും. റിപ്പോർട്ട് വരുന്നതു വരെ പാർട്ടി, സിഐടിയു ചുമതലകളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും മാറി നിൽക്കാനാണ് ശശിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.ഡി വൈഎ ഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ വനിതാനേതാവിന്‍റെ പരാതിയിലാണ് കടുത്ത നടപടിയിലേക്ക് സിപിഎം നീങ്ങുന്നത്. രണ്ടു ദിവസത്തിനുളളിൽ അന്വഷണ കമ്മീഷൻ പരാതിക്കാരിയുടെ മൊഴി എടുക്കും. രണ്ടാഴ്​ചയ്ക്കുളളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി.


പി.കെ ശശിയ്ക്കെതിരെ കടുത്ത നടപടി; സംഘടനാ ചുമതലങ്ങളിൽനിന്ന് മാറ്റിനിർത്തുംഅന്വേഷണകമ്മീഷന്‍റെ പ്രാഥമികനിഗമനം അനുസരിച്ച് കടുത്ത നടപടിക്കാണ് സാധ്യത. കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞ ദിവസം പരാതിക്കാരിയുമായി സംസാരിച്ചിരുന്നു. പരാതിയിൽ ഉറച്ചു നിൽക്കുന്നെന്നും പാർട്ടിതലത്തിൽ കടുത്ത നടപടി പ്രതീക്ഷിക്കുന്നതായും പരാതിക്കാരി അറിയിച്ചതായും സൂചനയുണ്ട്.പരാതിക്കാരിക്ക് കൂടി ബോധ്യമാകുന്ന നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാനുളള സാധ്യതയും പാർട്ടി മുന്നിൽ കാണുന്നു. ക ദേശീയ വനിതാകമ്മീഷൻ തുടർ നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ട്. പൊലീസിനു മുന്നിലുളള പരാതിയിൽ നാളെ ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എ​ടുക്കുമെന്ന് ഡി ജി പി പറഞ്ഞു.പാർട്ടിക്ക് നേരെ ചോദ്യം ഉയരാത്ത തരത്തിൽ മാതൃകാ നിലപാട് വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സമാന നിലപാടാണ് പോളിറ്റ് ബ്യൂറോയുടെതും.
>

Trending Now