കേരളത്തിലെ പ്രളയം: അരക്കോടി സംഭാവന നൽകി ഡൽഹി ഹൈക്കോടതി

webtech_news18 , News18
ന്യൂഡൽഹി: പ്രളയ ദുരന്തത്തിൽ കേരളത്തിന് കൈത്താങ്ങുമായി ഡൽഹി ഹൈക്കോടതിയും. അരക്കോടി രൂപ പ്രളയ ദുരന്തം നേരിടുന്നതിന് ഡൽഹിക്കോടതി സംഭാവനയായി നൽകി. ബാർ അസോസിയേഷൻ 44 ലക്ഷം രൂപയും രജിസ്ട്രി അഞ്ച് ലക്ഷം രൂപയും ജഡ്ജിമാർ ചേർന്ന് 4.5 ലക്ഷം രൂപയും നൽകി.ഇങ്ങനെ പിരിച്ചെടുത്ത 53.5 ലക്ഷം രൂപ കേരള റെസിഡന്റ് കമ്മീഷ്ണർക്ക് കൈമാറി. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ വെച്ചാണ് പണം കൈമാറിയത്. സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് ചടങ്ങിൽ പങ്കെടുത്തു.


ഇപ്പോൾ‌ നിയമം ലൈവ് ആയി മാറിയിരിക്കുന്നതായി കുര്യൻ ജോസഫ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾക്കിരയായ മറ്റ് സംസ്ഥാനങ്ങളെയും സഹായിക്കുമെന്ന് ബാർ അസോസിയേഷൻ വ്യക്തമാക്കി.ഡൽഹി ഹൈക്കോടതി ജഡ്ജിമാരായ എസ്. രവീന്ദ്ര ഭട്ട്, എസ് മുരളീധർ, പ്രതിഭ എം സിംഗ്, സി ഹരിശങ്കർ, സിദ്ധാർഥ് മൃദുൽ, ഐഎസ് മേത്ത, എകെ പഥക്,മുതിർന്ന അഭിഭാഷകരായ എസ് ഹരിഹരൻ, റബേക്ക മാമൻ ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
>

Trending Now