സ്വാഗതം ചെയ്ത് ബിജെപി; അറിയില്ലെന്ന് മോഹൻലാൽ; മണ്ടത്തരം കാണിക്കില്ലെന്ന് കരുതുന്നെന്ന് ചെന്നിത്തല

webtech_news18 , News18 India
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടൻ മോഹൻലാൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ തുടങ്ങിയ ചർച്ചകൾക്ക് ഇനിയും അവസാനമായിട്ടില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയാകും എന്നതിനെക്കുറിച്ച് ആയിരുന്നു പിന്നീടുള്ള ചർച്ചകൾ. എന്നാൽ, നാട്ടിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനോട് നടൻ ഇന്ന് പ്രതികരിച്ചത്. തന്‍റെ ലോക്‌സഭാ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. താന്‍ തന്‍റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണെന്നും മറ്റു കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നടന്‍റെ പ്രതികരണം.അതേസമയം, മോഹന്‍ലാലിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി ഇന്ന് രംഗത്തെത്തി. മോഹൻലാലിനെപ്പോലൊരു കലാകാരന്‍ ബിജെപിയിലേക്ക് വന്നാൽ സന്തോഷമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള തന്നെ പറഞ്ഞു. സേവാഭാരതിയുമായി മോഹൻലാൽ സഹകരിക്കുന്നുണ്ട്. എന്നാൽ ബിജെപി പ്രവേശനം സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടന്നിട്ടില്ല. തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഇപ്പോൾ ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ശ്രീധരൻപിള്ള കോഴിക്കോട് പറഞ്ഞത്.


മോഹൻലാൽ മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തലബിജെപി സ്ഥാനാര്‍ഥിത്വം: അറിയാത്ത കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍മോഹൻലാലിനെ സ്വാഗതം ചെയ്ത് ബിജെപിഎന്നാൽ, മോഹന്‍ലാല്‍ അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മോഹൻലാൽ മണ്ടത്തരം കാണിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. മോഹൻലാൽ ജനങ്ങൾക്ക് ഇഷ്ടമുള്ള നടനാണ്. കേരളസമൂഹത്തിൽ സ്വീകാര്യതയുള്ള നടനാണ്. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തരം കാണിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ആയിരുന്നു ചെന്നിത്തല പറഞ്ഞത്. അപ്പോൾ ബിജെപിയില്‍ പോകുന്നവരെല്ലാം വിഡ്ഢികളാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
>

Trending Now