കുട്ടനാട്ടിലെ വെള്ളം ശുദ്ധീകരിക്കാൻ ഡോൾഫിനെത്തും

webtech_news18 , News18 India
ആലപ്പുഴ: കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ കുറഞ്ഞ നിരക്കില്‍ ജലശുദ്ധീകരണ ഉപകരണങ്ങള്‍ എത്തിക്കാന്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനി. ഇവയുടെ പ്രദര്‍ശനം കൊച്ചി സെന്‍റ് തെരേസസ് കോളജില്‍ നടന്നു.പ്രളയക്കെടുതിയെ തുടര്‍ന്ന് കുട്ടനാട് അടക്കമുള്ള പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രളയ ബാധിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ എത്തിക്കാന്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനിയുടെ നീക്കം. 1800 രൂപയ്ക്ക് ഇവ ലഭ്യമാക്കും.


വൈദ്യുതിയുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്യൂരിഫയറുകള്‍ ചെളിവെള്ളത്തെ പൂര്‍ണമായും ശുദ്ധീകരിക്കുന്നതാണ്. 2005ല്‍ മുംബൈയിലെ പ്രളയസമയത്താണ് ഡോള്‍ഫിന്‍ എന്ന പേരില്‍ പ്യൂരിഫയര്‍ പുറത്തിറക്കിയത്. ബാര്‍ക്ക് ടെക്‌നോളജി ഉപയോഗിച്ചാണ് വാട്ടര്‍ പ്യൂരിഫയറുകള്‍ നിര്‍മിച്ചിരിക്കുന്നത്.പ്രളയബാധിത മേഖലകളിലേക്ക് വാട്ടര്‍ പ്യൂരിഫയറുകള്‍ എത്തിക്കാന്‍ എന്‍ജിഒകളുടെ സഹായം തേടുകയാണ് കമ്പനി.
>

Trending Now