എലിപ്പനി തടയാൻ 'ബെഡ്രോക്സി സാൻവിച്ച്' കഴിക്കാം; ഉണ്ടാക്കുന്നവിധം ഇങ്ങനെ

webtech_news18
പ്രളയാനന്തര കേരളത്തിൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന രോഗമാണ് എലിപ്പനി. പ്രളയജലവുമായി സമ്പർക്കമുണ്ടായവർക്കാണ് എലിപ്പനി വരാനുള്ള സാധ്യതയുള്ളത്. നിരവധി പേർ എലിപ്പനി ബാധിച്ച് ചികിത്സയിലാണ്. കുറച്ചേറെ പേർ മരിക്കുകയും ചെയ്തു.എലിപ്പനിയെ പ്രതിരോധിക്കാനുള്ള ഗുളികയാണ് ഡോക്സി സൈക്ലിൻ. ഇതു കഴിക്കണമെന്ന് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ആദ്യം മുതൽ ബോധവൽക്കരണം നടത്തിയിരുന്നു. ഇപ്പോൾ ഇതാ ഈ ഗുളിക എളുപ്പത്തിൽ കഴിക്കാനുള്ള പൊടിക്കൈയ്യുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടർ ദമ്പതിമാരായ രാജേഷ് കുമാർ എം.പിയും സുഷമ രാജും.


എലിപ്പനിയെ പ്രതിരോധിക്കുവാൻ, മുഴുവൻ ദുരിതാശ്വാസ പ്രവർത്തകർക്കും പ്രളയജലവുമായി സമ്പർക്കമുണ്ടായ ജനങ്ങൾക്കും, ഒരാളെയും വിട്ടു പോവാതെ, ഒന്നിച്ച് ഡോക്സി സൈക്ളിൻ ഗുളിക നൽകുന്ന പരിപാടി 'ഡോക്‌സി ഡേ' എന്ന പേരിൽ സെപ്തംബർ നാലിന് നടന്നിരുന്നു.പണിക്കു പോവുന്നവർ സാധാരണ കട്ടൻ ചായയോ വെള്ളമോ കുടിച്ച് പണിക്കിറങ്ങി പത്തരയോടെയൊക്കെയാണ് പ്രാതൽ കഴിക്കുക. മിഷൻ ക്ലീൻ വയനാട് നടന്ന സമയത്ത് ഡോക്സിസൈക്ലിൻ കഴിപ്പിച്ചപ്പോൾ കുറേയേറെപ്പേർക്ക് വയറെരിച്ചിലും ഛർദ്ദിയുമുണ്ടായത് കൺഫ്യൂഷൻ ഉണ്ടാക്കിയിരുന്നു.ചിലരെല്ലാം ചായ കുടിച്ചിട്ട് കഴിച്ചോളാമെന്നു പറഞ്ഞ് ഗുളിക വാങ്ങി കീശയിലിട്ട്, പിന്നീട് കഴിക്കാൻ ഓർക്കാതെ കളഞ്ഞിട്ടുമുണ്ടായിരുന്നു. ഇതിനെ മറികടക്കാനുള്ള പൊടിക്കൈയുമാണ് ഡോക്ടർമാർ രംഗത്തെത്തിയത്. സംഗതി എന്തായാലും സാൻവിച്ച് ഇപ്പോൾ ആരോഗ്യ പ്രവർത്തകർക്കിടയിൽ തരംഗമായിക്കഴിഞ്ഞുബ്രെഡോക്സ് സാൻവിച്ച് ഉണ്ടാക്കുന്നവിധംചേരുവകൾ:ബ്രെഡ്- 2, സ്ലൈസ്
റാനിറ്റിഡിൻ - 1 (150 mg)
ഡോക്സി സൈക്ലിൻ - 2 (100 mg യുടേത് )
വെള്ളം - 2 ഗ്ലാസ്കൊടുക്കേണ്ട വിധം:ആദ്യം റാനിറ്റിഡിൻ ഗുളിക കഴിപ്പിക്കുക. കുറച്ചു കഴിഞ്ഞ് 1 സ്ലൈസ് ബ്രെഡ് കഴിപ്പിക്കുക. എന്നിട്ട് വെള്ളത്തോടൊപ്പം 1 ഡോക്സി ഗുളിക കഴിപ്പിക്കുക. അടുത്ത സ്ലൈസ് ബ്രെഡ് കഴിപ്പിച്ച് രണ്ടാമത്തെ ഡോക്സി കഴിപ്പിക്കുക. വെള്ളം കുടിപ്പിച്ച് ലേശം നേരം ഇരുത്തുക. 
>

Trending Now