പി കെ ശശിക്കെതിരായ പീഡനാരോപണം പാര്‍ട്ടിക്കാര്യം; സര്‍ക്കാര്‍ നടപടി വേണ്ട : ഇ പി ജയരാജന്‍

webtech_news18
തിരുവനന്തപുരം : ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം പാര്‍ട്ടിക്കാര്യമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. പരാതി സര്‍ക്കാരിന്റെ മുന്നിലുള്ള വിഷയമല്ല. അത് പാര്‍ട്ടിക്കാര്യമാണെന്നും പാര്‍ട്ടി തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വിഷയത്തില്‍ താന്‍ അഭിപ്രായം പറയില്ലെന്നും പാര്‍ട്ടി സെക്രട്ടറിയോട് തന്നെ പോയി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പി കെ ശശി എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ലൈംഗിക പീഡന പരാതി നല്‍കിയിട്ട് രണ്ടാഴ്ച പിന്നിട്ടു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നടപടിക്ക് സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രയോജനമുണ്ടായില്ല. പരാതി വിവരം പുറത്തു വന്നതോടെയാണ് സംഗതി വിവാദമായിരിക്കുന്നത്.


യുവതിയുടെ പരാതി പൊലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിപക്ഷ പ്രതിഷേധ നടപടികള്‍ക്ക് തയ്യാറെടുക്കവെയാണ് പാര്‍ട്ടി തന്നെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമാക്കി ജയരാജന്‍ പ്രതികരിച്ചിരിക്കുന്നത്.
>

Trending Now