പ്രളയത്തിനു പിന്നാലെ നൂറനാട്ടും പന്തളത്തും ഭൂചലനം

webtech_news18
പത്തനംതിട്ട: പ്രളയത്തിനു പിന്നാലെ ജില്ലയില്‍ ഭൂചലനം. ബുധനാഴ്ച്ച രാവിലെ 10.30 ഓടെയാണ് ഭൂചലനമുണ്ടായത്. പന്തളം നഗരസഭയുടെ 16 മുതല്‍ 19 വരെ വാര്‍ഡുകളിലും പഴകുളത്തുമാണ് രാവിലെ പത്തരയോടെ മുഴക്കം കേട്ടത്.ഇതിനിടെ കുരമ്പാല പുത്തന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീടുകളില്‍ കുലുക്കം അനുഭവപ്പെട്ടു. അടൂരിനടുത്ത് പള്ളിക്കല്‍ പഞ്ചായത്ത്, പഴകുളം, പുള്ളിപ്പാറ മേഖലകളിലും ചലനം അനുഭവപ്പെട്ടു.


അതേസമയം റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെയാണ് ചലനമെങ്കില്‍ സാധാരണയായി രേഖപ്പെടുത്തില്ലെന്നും അത്തരം ചെറുചലനമായിരിക്കാം ഉണ്ടായതെന്നുമാണ് വിദഗ്ധരുടെ നിഗമനം.ബുധനാഴ്ച്ച രാവിലെ 10.20 ഓടെ അസമിലെ സപ്തഗ്രാമില്‍ ഭൂചനലമുണ്ടായതായി യു.എസ്.ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.3 ആണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ പ്രളയമുണ്ടായതിനു പിന്നാലെ അസമിലും പ്രളയമുണ്ടായിരുന്നു. 
>

Trending Now