കലോത്സവം: ആര്‍ഭാടം ഒഴിവാക്കി മത്സരം നടത്തുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

webtech_news18
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോല്‍സവം വേണ്ടെന്നുവച്ചെങ്കിലും ഗ്രേസ് മാര്‍ക്കിനുവേണ്ടി മത്സരം നടത്തുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍.ആര്‍ഭാടം ഒഴിവാക്കി കുട്ടികള്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരമൊരുക്കും. മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


കലോത്സവം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ ഗുണനിലവാര സമിതി നാളെ യോഗം ചേരുന്നുണ്ട്. സമിതിയുടെ തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് ഡി.പി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കലോത്സവം വേണ്ടെന്ന നിലപാടിലാണ് അധ്യാപക സംഘടനകള്‍. 
>

Trending Now