ജയറാമിന്റെ ജീപ്പ് അപകടത്തില്‍പെട്ടു : സത്യാവസ്ഥ ഇതാണ്

webtech_news18 , News18 India
ജയറാമിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. താരത്തോട് അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.ഓഫ് റോഡിലൂടെ മുകളിലേക്ക് ഓടിച്ച് കയറുന്ന ജീപ്പ് നിയന്ത്രണം വിട്ട് ചെങ്കുത്തായ പാതയിലൂടെ താഴേക്ക് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നടന്‍ ജയറാം ഓടിക്കുന്ന വാഹനം അപകടത്തില്‍ പെട്ടു എന്ന തരത്തിലായിരുന്ന വാര്‍ത്തകള്‍. ആ സാഹചര്യത്തിലാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരിക്കുന്നത്. ജയറാം തന്നെ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.


ജയറാമിന്റെതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജവീഡിയോ

>

Trending Now