പ്രളയക്കെടുതി; തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

webtech_news18
തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.മലപ്പുറം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ക്ക് കേട് സംഭവിച്ചെന്നും സംരക്ഷണ ഭിത്തി കെട്ടണമെന്നുമുള്ള തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ അസി.എഞ്ചിനീയര്‍ കെ.ടി അലി ഫൈസല്‍ ഒവര്‍സിയര്‍ എ.സതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.


സംഭവത്തെക്കുറിച്ച് അന്വേഷിച്ച ചീഫ് എഞ്ചിനീയര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടിയെടുത്തത്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ അസി.എഞ്ചിനീയറായ കെ.ടി അലി ഫൈസലിനെ സസ്പെന്‍ഡ് ചെയ്യാനും ദിവസ വേതന അടിസ്ഥാനത്തില്‍ ഓവര്‍സിയറായി ജോലി ചെയ്യുന്ന എ.സതീഷിനെ പിരിച്ചു വിടാനുംമന്ത്രി എ.സി.മൊയ്തീനാണ് നിര്‍ദേശിച്ചത്. 
>

Trending Now