LIVE- ജലവകുപ്പ് മുൻ മന്ത്രിമാരുടെ പത്രസമ്മേളനം

webtech_news18
12:12 (IST)

മന്ത്രിമാർക്ക് കൂട്ട് ഉത്തരവാദിത്വം ഇല്ലായിരുന്നു. ഇതിന്‍റെ ഉദാഹരണമാണ് ജലവിഭവവകുപ്പ് മന്ത്രിയുടെ വാർത്താസമ്മേളനം. വൈദ്യുതിവകുപ്പുമായി ഭിന്നതയുണ്ടായിരുന്നു

12:09 (IST)

സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ സഹായം കുട്ടനാട്ടിൽ മിക്കവർക്കും ലഭിച്ചിട്ടില്ല

12:07 (IST)

എലിപ്പനിയ്ക്കെതിരായ നടപടികൾ ഫലപ്രദമായി ഉണ്ടാകുന്നില്ല. വരാതിരിക്കാൻ രണ്ട് ഗുളികകൾ നൽകിയതുകൊണ്ട് കാര്യമില്ലെന്ന് തിരുവഞ്ചൂർ

12:06 (IST)

കുട്ടനാട്ടിലെ അവസ്ഥ വിശദീകരിക്കാൻപോലും സാധിക്കാത്തതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

12:05 (IST)

ഫേസ്ബുക്കും ട്വിറ്ററും മറ്റുമൊക്കെയായി കഴിയുന്നുവെന്ന് നമ്മൾ വിമർശിക്കുന്ന പുതുതലമുറ, ദുരന്തനിവാരണ പ്രവർത്തനത്തിൽ ഫലപ്രദമായി ഇടപെട്ടു

12:04 (IST)

പ്രളയമുണ്ടായി ആദ്യ നാലുദിവസം സർക്കാർ സംവിധാനം പൂർണമായും നിലച്ച അവസ്ഥയിലായിരുന്നു

12:03 (IST)

ഓഗസ്റ്റ് പതിനെട്ടാം തീയതി കൂടി മഴ പെയ്തിരുന്നെങ്കിൽ സജി ചെറിയാൻ വിലപിച്ചതുപോലെ മഹാദുരന്തം ഉണ്ടാകുമായിരുന്നു

12:02 (IST)

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ഓഖി ദുരന്തസമയത്ത് ആവശ്യപ്പെട്ടതാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല

12:00 (IST)

മുല്ലപ്പെരിയാർ സംബന്ധിച്ച് 2014ലെ സുപ്രീംകോടതി വിധി ഭരണഘടനാബെഞ്ച് ചേർന്ന് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ 

11:58 (IST)

ഇക്കാര്യത്തിൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ യുഡിഎഫ് സമരപരിപാടികളുമായി മുന്നോട്ടുപോകും

11:56 (IST)

മന്ത്രിതല അന്വേഷണം പോലും നടത്താൻപോലും സർക്കാർ തയ്യാറാകുന്നില്ലെന്നത് നിർഭാഗ്യകരമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ

11:54 (IST)

2006-ലെ ഡാം സേഫ്റ്റി ആക്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ ഇടപെടേണ്ടതായിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

11:52 (IST)

നദീതീരത്ത് എന്തിന് താമസിക്കാൻ പോയി എന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർ ചോദിച്ചുകൊണ്ടിരുന്നത്. ഇത് ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.

11:51 (IST)

ഡാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നാാണ് ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ എപ്പോവും പറഞ്ഞുകൊണ്ടിരുന്നത്

11:51 (IST)

ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ തൽസ്ഥാനം രാജിവെക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ

തിരുവനന്തപുരം: പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുൻ ജലവിഭവ മന്ത്രിമാർ തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തുന്നു. മുൻ മന്ത്രിമാരായ എൻ.കെ പ്രേമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി. ജെ ജോസഫ് എന്നിവർ ചേർന്നാണ് വാർത്താസമ്മേളനം നടത്തുന്നത്... തത്സമയവിവരങ്ങളിലേക്ക്... 

Trending Now