ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

webtech_news18 , News18 India
കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 49 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോളിന് 83.80 രൂപയും ഡീസലിന് 77.18 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഇത് യഥാക്രമം 82.22 ഉം 76.19 ഉം ആണ്. കൊച്ചിയില്‍ 81.96 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 75.93 രൂപയും.ഇന്ധനവില വർധന: തിങ്കളാഴ്ച കോൺഗ്രസിന്റെ ഭാരത് ബന്ദ്, ഇടതുപാർട്ടികളുടെ ഹർത്താൽ


മുംബൈയിലാണ് ഇന്ധനവില ഏറ്റവും കൂടിയ നിലയില്‍ നില്‍ക്കുന്നത്.ഇവിടെ 87.39 രൂപയും ഡീസലിന് 76.51 രൂപയുമാണ് ഇന്നത്തെ വില. രാജ്യതലസ്ഥാനത്ത് പെട്രോളിന് 79.99 രൂപയും ഡീസലിന് 72.07 രൂപയുമാണ് വില. ഇന്ധനവില വര്‍ധനവിനെതിരെ ഈ വരുന്ന തിങ്കളാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരതബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് വിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
>

Trending Now