എഡിജിപിയുടെ മകളെ രക്ഷിക്കാൻ ശ്രമമെന്ന് ഗവാസ്കറുടെ ഭാര്യ

webtech_news18 , News18 India
തിരുവനന്തപുരം: എഡിജിപിയുടെ മകൾ കോൺസ്റ്റബിളിനെ മർദിച്ച സംഭവത്തിൽ ആരോപണവുമായി ഗവാസ്കറുടെ കുടുബം. ഗവാസ്കറുടെ ഭാര്യയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് എഡിജിപിയുടെ മകളെ രക്ഷിക്കാനാണെന്ന് ഗവാസ്കറുടെ ഭാര്യ ആരോപിച്ചു. ക്രൈംബ്രാഞ്ചിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും കേസ് അട്ടിമറിക്കാനാണ് ഇപ്പോഴുളള ശ്രമമെന്നും ഗവാസ്കറുടെ ഭാര്യ ആരോപിച്ചു.


പൊലീസ് ഉദ്യോഗസ്ഥർ വഴിയും അഭിഭാഷകർ വഴിയും സ്വാധീനിക്കാൻ ശ്രമിച്ചതായും ഇവർ ന്യൂസ് 18നോട് വ്യക്തമാക്കി.
>

Trending Now