ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം; സമരപ്പന്തലിൽ പ്രമുഖർ

webtech_news18 , News18 India
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. സമരത്തെ അനൂലിച്ച് വൈദികരുൾപ്പെടെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർ സമരവേദിയിലെത്തി. സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന സർക്കാരിന്‍റെ കാലത്താണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് ജസ്റ്റിസ് കെമാൽ പാഷ കുറ്റപ്പെടുത്തി.ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണം; കന്യാസ്ത്രികളുടെ സമരത്തിന് പിന്തുണയെന്നും വിഎസ്


അന്വേഷണം കൃത്യമായ രീതിയിലല്ല മുന്നോട്ടു പോകുന്നത്. തിരുവസ്ത്രം അണിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നവരാണ് കന്യാസ്ത്രീകളുടെ സമരത്തെ വിമര്ശിക്കുന്നതെന്നും കെമാൽ പാഷ പറഞ്ഞു. അതേസമയം, ഒരേ കേസിൽ സംസ്ഥാനത്തു പലർക്കും പല നീതിയാണെന്നു സമരത്തിൽ പങ്കെടുത്ത പി ടി തോമസ് എംഎൽഎ പറഞ്ഞു.പിസി ജോർജ് അപമാനമാണെന്ന് രേഖ ശർമ്മഅന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ബിഷപ്പ് ഫ്രാങ്കോയുടെ നേതൃത്വത്തിൽ നടക്കുകയാണെന്നും സമരത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. സ്വതന്ത്രസഭയായ ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ ബിഷപ് തോമസ് മാർ അസ്താത്തിയോസ്, സീറോ മലബാർ സഭാ വൈദികരായ പോൾ തേലക്കാട്ട്, അഗസ്റ്റിൻ വട്ടോളി, ബെന്നി മാരംപറമ്പിൽ തുടങ്ങിയവരും കപ്പൂച്ചിയൻ സഭാ വൈദികരും സമരപന്തലിലെത്തി.ബിഷപ്പ് പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം പോയെന്ന് മനസിലാക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷകന്യാസ്ത്രീകളെ അവഹേളിച്ച് സംസാരിച്ച പിസി ജോർജ് എംഎൽഎയുടെ കോലം പ്രതിഷേധക്കാർ കത്തിച്ചു. സമരം വരും ദിവസങ്ങളിലും തുടരുമെന്ന് ജോയിൻറ് ക്രിസ്ത്യൻ കൗൺസിൽ വ്യക്തമാക്കി.തിരുവസ്ത്രമണിഞ്ഞ പെണ്മക്കളെ തിരിച്ചുവിളിക്കുക; അത്‌ പുരുഷന്മാരുടെ സഭയാണ്‌അതേസമയം, ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്ന് വിഎസ് അച്യുതാന്ദൻ പറഞ്ഞു. പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി ചോദ്യം ചെയ്യുമ്പോൾ കുറ്റാരോപിതന്‍ അധികാരത്തിന്‍റേയും സ്വാധീനത്തിന്‍റെയും സുരക്ഷിതത്വത്തില്‍ കഴിയുന്നത് ജനങ്ങള്‍ക്ക് മോശം സന്ദേശം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ കാണിക്കുന്നത് അസാമാന്യ ധീരതയാണെന്നും കന്യാസ്ത്രീയുടെ പരാതിയില്‍ നീതി ഉറപ്പാക്കണമെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.ജലന്ധര്‍ ബിഷപ്പിന്‍റെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് കേരള ലാത്തിൻ കാത്തലിക് അസോസിയേഷൻപൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സഭയ്ക്കെതിരെയല്ല പൊലീസിനെതിരയാണ് സമരം ചെയ്യേണ്ടതെന്നായിരുന്നു എം എം ഹസന്‍റെ നിലപാട്. സംഭവത്തില്‍ ഇടപെടാന്‍ വൈകിയതില്‍ ഖേദമുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷും വ്യക്തമാക്കി.
>

Trending Now