പ്രളയക്കെടുതി: അടിയന്തിരസഹായത്തിനുള്ള അന്തിമപട്ടിക പുറത്തിറങ്ങി

webtech_news18 , News18 India
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അടിയന്തിര ധനസഹായത്തിനുള്ള അന്തിമപട്ടിക സർക്കാർ പുറത്തിറക്കി. കഴിഞ്ഞദിവസമാണ് റവന്യൂസെക്രട്ടറി പി എച്ച് കുര്യന്‍റെ ഉത്തരവ് പുറത്തിറക്കിയത്. അന്തിമപട്ടികയിൽ ഇനി കൂട്ടിച്ചേർക്കലുകൾ നടക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പട്ടിക സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ തഹസിൽദാർമാർ വഴി പരാതി നൽകേണ്ടതാണ്.പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന നാലുക്ഷത്തി എൺപതിനായിരം പേർക്കാണ് പതിനായിരം രൂപവീതം നൽകുക. ഇതിനിടയിൽ കേരളത്തിന് കൂടുതല്‍ ദുരിതാശ്വാസഹായം നല്‍കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.
>

Trending Now