ഒരു വർഷത്തേക്ക് ആഘോഷങ്ങളില്ല; സ്കൂൾ കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കി

webtech_news18
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ സംസ്ഥാന സ്​കൂൾ കലോത്സവവും കേരള രാജ്യാന്തര ചലച്ചിത്രമേളയും ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ ഒരു വർഷത്തേക്ക് റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. പ്രളയത്തി​ൻറെ പശ്ചാത്തലത്തിലാണ്​ സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ളതും സർക്കാർ ഫണ്ട്​ ഉപയോഗിച്ച്​ നടത്തുന്നതുമായ എല്ലാ പരിപാടികളും ഒഴിവാക്കിയത്​. പൊതുഭരണ വകുപ്പ്​​ ഇതുസംബന്ധിച്ച്​ ഉത്തരവ്​ പുറത്തിറക്കി.ചലച്ചിത്രമേള, യുവജനോത്സവം, കലോത്സവം, വിനോദ സഞ്ചാര വകുപ്പി​​​​ന്റെ ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും ആഘോഷപരിപാടികൾ എന്നിവയാണ്​​ ഒഴിവാക്കിയത്​. ഈ പരിപാടികൾക്കായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകാൻ വകുപ്പ്​ അധ്യക്ഷൻമാരും മേധാവികളും നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.


സ്​കൂൾ കലോത്സവം, കായികമേള ഉൾപ്പെടെയുള്ളവ സംബന്ധിച്ച്​ തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്​ടറുടെ അധ്യക്ഷതയിൽ ഈ മാസം ഏഴിന്​ ക്യു.​ഐ.പി യോഗം ചേരാനിരിക്കെയാണ്​ പൊതുഭരണവകുപ്പ് മുഴുവൻ ആഘോഷ, ഉത്സവ പരിപാടികളും ഒഴിവാക്കി ഉത്തരവിറക്കിയത്​. കലോത്സവം മാറ്റിവയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറും രംഗത്ത് വന്നിരുന്നു. 
>

Trending Now