പ്രളയത്തിൽ ആരോഗ്യമേഖലയ്ക്ക് നഷ്ടം 300 കോടി രൂപ

webtech_news18 , News18 India
തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് ഉണ്ടായത് 300 കോടി രൂപയുടെ നഷ്ടം. നഷ്ടം പരിഹരിക്കുന്നതിൽ സഹായം ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ അറിയിച്ചു. ചാലക്കുടിയിലെയും അങ്കമാലിയിലെയും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.നെടുമ്പാശേരിയിൽ നടന്ന അവലോകനയോഗം സംസ്ഥാനത്തെ പ്രളയാനന്തര ആരോഗൃ പ്രവർത്തനങ്ങൾ വിലയിരുത്തി. മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സാംക്രമിക രോഗങ്ങൾ ഫലപ്രദമായി തടയാനായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ മികച്ച ഏകോപനമുണ്ടായി. കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും കേരളത്തിന് നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു


അതേസമയം, പ്രളയത്തിന് ശേഷം എലിപ്പനിക്ക് പിന്നാലെ ഡെങ്കിപ്പനി ഭീഷണിയും ഉയരുന്നതായി ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചു. ഉറവിട മാലിന്യ നിർമ്മാർജനത്തിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രളയകാലത്തെ കേന്ദ്ര സഹകരണത്തിന് സംസ്ഥാന ആരോഗ്യമന്ത്രി നന്ദിയും പറഞ്ഞു.പ്രളയത്തിൽ നാശനഷ്ടമുണ്ടായ സംഭവിച്ച ചാലക്കുടി താലൂക്ക് ആശുപത്രിയും ചാലക്കുടി വി ആർ പുരം, നെടുമ്പാശേരി മള്ളൂശേരി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രിയും സംഘവും സന്ദർശിച്ചു.
>

Trending Now