കേരളത്തിൽ ഹർത്താൽ അനുചിതമെന്ന് ഹൈക്കോടതി

webtech_news18 , News18 India
കൊച്ചി: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് നടത്തുന്ന ഹർത്താൽ അനുചിതമെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചത് അനുചിതമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രളയവുമായി ബന്ധപ്പെട്ട ഹർജികളിൽ പ്രാഥമികമായ വാദമാണ് ഹൈക്കോടതി ഇന്ന് കേട്ടത്.ഭാരത് ബന്ദും ഹർത്താലും തുടങ്ങി


പ്രളയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതി പരാമർശം. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് ആയിരുന്നു ഹർജികൾ പരിഗണിച്ചത്. എന്നാൽ, ഹർജികൾ പരിഗണിക്കുന്നതിനിടയിൽ ഇത്തരത്തിലൊരു ഹർത്താൽ വന്നത് ഉചിതമായ സമയത്ത് അല്ലെന്ന് വാക്കാൽ പരാമർശം നടത്തുകയായിരുന്നു.കേരളത്തിൽ ഭാരത് ബന്ദില്ലാത്തത് എന്തുകൊണ്ട്? 10 കാര്യങ്ങൾ അറിയാം....പ്രളയബാധിത മേഖലയിലെ സാധാരണക്കാരായ ജനങ്ങളും ഹർത്താലിന് എതിരായ വികാരം ഇന്ന് ന്യൂസ് 18നോട് പങ്കുവെച്ചിരുന്നു.
>

Trending Now