തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് ഹസന്‍; 12 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍.ഡി.എഫും

webtech_news18
തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍.സംസ്ഥാനത്ത് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍. അതേസമയം പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് ഹസന്‍ പറഞ്ഞു.


താന്‍ ഹര്‍ത്താലിനെതിരെ സമരം ചെയ്തിട്ടില്ല. നിയന്ത്രിക്കണമെന്നാണു തന്റെ നിലപാടെന്നും ഹസന്‍ വ്യക്തമാക്കി. അഖിലേന്ത്യാതലത്തില് രാവിലെ ഒന്‍പതു മുതല്‍ മൂന്നുവരെയാണ് ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിരുന്നത്.

തിങ്കളാഴ്ച ഇടതുമുന്നണിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താന്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചു. മുഴുവന്‍ ഇടതുകക്ഷികളും സഹകരിക്കും.വാഹനങ്ങള്‍ തടയില്ലെന്നും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
>

Trending Now