പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർ ശ്രദ്ധിക്കുക

webtech_news18 , Moneycontrol.com
പത്തനംതിട്ട: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടു വരികയോ ചെയ്തവര്‍ക്കായി പത്തനംതിട്ട പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ പ്രത്യേക ക്യാമ്പ്. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്തവര്‍ക്കായി സെപ്തംബര്‍ അഞ്ച്, ആറ് തിയതികളില്‍ പത്തനംതിട്ട പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിൽ വെച്ച് പ്രത്യേക പാസ്‌പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കും.പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്തവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് പുതുക്കാനായി ഓണ്‍ലൈനായോ (www.passportindia.gov.in എന്ന വെബ്‌സൈറ്റ്‌വഴി) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ (PassportSeva APP) അപേക്ഷ സമര്‍പ്പിച്ചശേഷം എ ആര്‍ എന്‍, പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ എന്നിവയുമായി സെപ്തംബര്‍ അഞ്ച്, ആറ് തിയതികളില്‍ പത്തനംതിട്ട പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സോവാകേന്ദ്രത്തില്‍ എത്തണം.


പാസ്‌പോര്‍ട്ട് ഫീസ്, ഡാമേജ് ഫീസ് എന്നിവ ഓണ്‍ലൈനായി അടക്കേണ്ടതില്ല. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ ഈ ക്യാമ്പില്‍ സ്വീകരിക്കും. ഇതിനായി ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുമ്പോള്‍ ആര്‍ പി ഒ തിരുവനന്തപുരം ആണ് തെരഞ്ഞെടുക്കേണ്ടത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളിൽ നിന്ന് ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ്‌ കൊണ്ടു വരേണ്ടതാണ്. ഇത് സംബന്ധിച്ച സംശയനിവാരണത്തിന് തിരുവനന്തപുരം പാസ്‌പോർട് ഓഫീസറെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.വാട്ട്‌സാപ്പ് നമ്പര്‍ - 7902553036.
>

Trending Now