തെളിവുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നില്ല; സംരക്ഷിക്കുന്നത് ആഭ്യന്തരവകുപ്പോ?

webtech_news18
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടായിട്ടും പൊലീസ് അറസ്റ്റിലേക്ക് പോകാത്തതു ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുകയാണ്. ബിഷപ്പിന്റെ ഉന്നത സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതിനു പിന്നിലെന്നാണ് ആരോപണം. കന്യാസ്ത്രീകളടക്കം ബിഷപ്പനെതിരെ പരസ്യമായി രംഗത്തുവന്നതോടെ പ്രതിരോധത്തിലായത് സർക്കാരും ആഭ്യന്തര വകുപ്പുമാണ്.കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് വി.എം സുധീരൻ


ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രികൾ തെരുവിൽ; അറസ്റ്റ് ഉടൻ വേണംബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ മൊഴിയിലുള്ള വൈരുദ്ധ്യം, വ്യക്തമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഉടൻ അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹം ശക്തമാകുമ്പോഴാണ് തെളിവുകൾ പോരായെന്ന നിലപാടിലേക്ക് പൊലീസ് എത്തുന്നത്. പീഡനത്തിനിരയായ ഒരു സ്ത്രീ പരാതി നല്കിയാൽ പാലിക്കേണ്ട കാര്യങ്ങൾ പോലും തെളിവുകൾ ഉണ്ടായിട്ടും ഈ കേസിൽ പൊലീസ് സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തൽ. ഇതിനു പിന്നിൽ ബിഷപ്പിന്റെ സ്വാധീനമാണെന്നാണ് ആരോപണം. ആഭ്യന്തര വകുപ്പിലും പൊലീസിലുമെല്ലാമുള്ള സ്വാധീനം മൂലമാണ് കാര്യങ്ങൾ ഈ രീതിയിലാകുന്നതെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ കടുംബാംഗങ്ങൾ പറയുന്നു.ഗതികെട്ട് കന്യാസ്ത്രീകൾ; പീഡനത്തിനിരയായ കന്യാസ്ത്രി മാധ്യമങ്ങളെ കണ്ടേക്കുംനീതി കിട്ടും വരെ സമരം; കേസ് പൊലീസ് അട്ടിറിക്കുമോയെന്ന് സംശയമെന്നും കന്യസ്ത്രീകൾപൊലീസിൽ നിന്ന് നീതി ലഭിക്കില്ല എന്ന വിശ്വാസമാണ് ഇന്ന് സമരത്തിനിറങ്ങയ കന്യാസ്ത്രീകൾ അടക്കമുള്ളവർക്ക് പൊതുവെയും ഉള്ളത്. കന്യാസ്ത്രീയുടെ പരാതിയിലെ പഴുതുകൾ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല പൊലീസ് യോഗം പോലും എങ്ങനെ ബിഷപ്പിനെ രക്ഷിക്കാം എന്നതാണ് ചർച്ച ചെയ്തതെന്നും സമരത്തിനെത്തിയവർ ആരോപിക്കുന്നു. പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചയിലേക്ക് കൂടിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസ് വിരൽ ചൂണ്ടുന്നത്.
>

Trending Now