ജലന്ധർ ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തീരുമാനം
webtech_news18
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ധാരണ. കോട്ടയത്ത് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന യോഗമാണ് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയത്. പന്ത്രണ്ടാം തീയതി ഐജിയുടെ നേതൃത്വത്തിൽ യോഗം ബിഷപ്പിനെ വിളിച്ചുവരുത്താൻ അനുമതി നൽകിയേക്കും.കേസിൽ 90% അന്വേഷണവും പൂർത്തിയായതായാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ വ്യക്തമാക്കുന്നത്. ആറുമണിക്കൂർ നീണ്ട അവലോകനയോഗം കേസിലെ രേഖകൾ ഇഴകീറി പരിശോധിച്ചു. ഇനിയും വ്യക്തത വരുത്തേണ്ട കാര്യങ്ങളെക്കുറിച്ചും ധാരണയായി. 12 ന് ചേരുന്ന ഐജിയുടെ യോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
പൊലീസ് കേസ് അട്ടിമറിക്കുന്നതായുള്ള എല്ലാ ആരോപണങ്ങളും അന്വേഷണസംഘം തള്ളിക്കളഞ്ഞു. 57 ദിവസം നീണ്ട വിശദമായ അന്വേഷണം ആണ് നടന്നത്. നാലു വർഷം പഴക്കമുള്ള സംഭവത്തിൽ സാക്ഷിമൊഴിയാണ് പ്രധാനം. അതിനാലാണ് കന്യാസ്ത്രീയെ പലതവണ ചോദ്യം ചെയ്യേണ്ടി വന്നത്. പിസി ജോർജിന്റെ പരാമർശത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കേണ്ട എന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്. പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ജീവനും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
>