ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ന്യായീകരിക്കുന്ന വിധത്തിലുള്ളതാണ് വാർത്താക്കുറിപ്പ്. ആരാണ് യഥാർത്ഥ ഇരയെന്ന് മനസ്സിലാക്കണം. കന്യാസ്ത്രീക്കെതിരെ പരപുരുഷബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്ന വാർത്താക്കുറിപ്പിൽ കന്യാസ്ത്രീ ഉന്നയിക്കുന്ന പരാതികൾ കള്ളമാണെന്നും സമർത്ഥിക്കുന്നു.ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി അന്വേഷണസംഘംസഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഡാലോചനയോടെ വ്യക്തമായ അജണ്ടയോടു കൂടി നടപ്പിലാക്കിയ വസ്തുതകൾ ആണ് പരാതിയെന്നാണ് ആരോപണം. ബിഷപ്പ് ഫ്രാങ്കോ എന്നത് ഒരു ബിഷപ്പ് എന്നതിലുപരി ചോരയും നീരുമുള്ള ഒരു മനുഷ്യനാണ്. അതുകൊണ്ടു തന്നെ ആരോപണങ്ങൾ തെളിയിക്കപ്പെടുന്നതു വരെ ആരും കുറ്റവാളികളല്ല എന്നതാണ് രൂപതയുടെ നിലപാട്. മാധ്യമവിചാരണകളിൽ നിന്നും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിധിയെഴുത്തുകളിൽ നിന്നും സത്യം പുറത്തുവരുന്നതു വരെ മിതത്വം പാലിക്കണമെന്ന അഭ്യർത്ഥനയോടെയാണ് വാർത്താക്കുറിപ്പ് അവസാനിക്കുന്നത്.