'ബിഷപ്പ് ചോരയും നീരുമുള്ള മനുഷ്യനാണെന്ന വസ്തുത ഉൾക്കൊള്ളണം'

webtech_news18
ജലന്ധർ: ബിഷപ്പ് ഫ്രാങ്കോ എന്നത് ഒരു ബിഷപ്പ് എന്നതിനേക്കാൾ ചോരയും നീരുമുള്ള മനുഷ്യനാണെന്ന വസ്തുത ഉൾക്കൊള്ളണമെന്ന് ജലന്ധർ രൂപത. ആരോപണങ്ങൾ തെളിയിക്കുന്നതുവരെ ആരും കുറ്റവാളികളല്ല എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് വ്യക്തിപരമായി അപമാനിച്ചും തേജോവധം ചെയ്തും കൊല്ലാതെ കൊല്ലുന്ന മാനുഷിക മൂല്യങ്ങളെപ്പോലും അവഗണിച്ച് നടത്തുന്ന മാധ്യമവിചാരണകളിൽനിന്നും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിധിയെഴുത്തുകളിൽനിന്നും സത്യം പുറത്തുവരുന്നതുവരെ മിതത്വം പാലിക്കണമെന്നും അഭ്യർഥിക്കുന്നതായി രൂപത പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെള്ളപൂശിയും പരാതിക്കാരിയായ കന്യാസ്ത്രീയെ അവഹേളിച്ചുമാണ് പത്രകുറിപ്പ് പുറത്തിറക്കിയത്.'കന്യാസ്ത്രീക്കെതിരെ ആ വാക്ക് പറയരുതായിരുന്നു; അത് തെറ്റായി പോയി'


പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പറയുന്ന ദിവസം ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറവിലങ്ങാട് മഠത്തിൽ താമസിച്ചിട്ടില്ലെന്നാണ് രൂപത പത്രക്കുറിപ്പിൽ വിശദീകരിക്കുന്നത്. 2014 മെയ് അഞ്ചിന് മഠത്തിലെത്തിയ ബിഷപ്പ് അവിടെ തങ്ങിയില്ലെന്നും മറ്റൊരു മഠത്തിലാണ് രാത്രി താമസിച്ചതെന്നും പത്രക്കുറിപ്പിൽ പറയുന്നു. കൂടാതെ പിറ്റേദിവസം ബിഷപ്പിനൊപ്പം ചിരിച്ചുല്ലസിച്ച് നിൽക്കുന്ന കന്യാസ്ത്രീയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമുണ്ട്. പീഡിപ്പിക്കപ്പെട്ടയാൾക്കൊപ്പം ചിരിച്ചുല്ലസിച്ച് നിൽക്കാനാകുമോയെന്നും രൂപത പിആർഒ ഫാദർ പീറ്റർ കാവുംപുറം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചോദിക്കുന്നു.പരാതിയുടെ ഒറിജിനൽ കോപ്പി  കൂടാതെ 2014-16 കാലയളവിൽ മുപ്പതോളം പരിപാടികൾക്കായി ഇതേ കന്യാസ്ത്രീ ബിഷപ്പിനൊപ്പം കേരളത്തിൽ സഞ്ചരിച്ചിട്ടുണ്ട്. സന്ന്യാസസഭയുടെ നിയമമനുസരിച്ച് ഒരു കന്യാസ്ത്രീയ്ക്ക് ഒറ്റയ്ക്ക് ഒരു പുരുഷന്‍റെ മുറിയിലെത്താനാകില്ല. പിന്നെ എങ്ങനെ 13 തവണ മറ്റുള്ളവരെ കണ്ണ് വെട്ടിച്ച് ബിഷപ്പിന്‍റെ ഗസ്റ്റ് റൂമിലെത്തി? പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കെതിരെ അടുത്ത ബന്ധുവായ ഒരു സ്ത്രീ അവിഹിതബന്ധത്തിന് നൽകിയ പരാതിയെക്കുറിച്ചും പത്രക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. കന്യാസ്ത്രീയ്ക്കെതിരായ പരാതി അന്വേഷിക്കാൻ ബിഷപ്പ് കമ്മീഷനെ നിയോഗിച്ചതിന്‍റെ വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലെന്ന് രൂപത വ്യക്തമാക്കുന്നു.ബിഷപ്പ് ഫ്രാങ്കോയ്ക്ക് സംരക്ഷണ കവചമൊരുക്കി ജലന്ധർ രൂപതകുറവിലങ്ങാട് മഠത്തിൽ എപ്പോഴൊക്കെ ബിഷപ്പ് എത്തിയോ ആ ദിവസങ്ങളിലൊക്കെ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ പരാതി നൽകിയിരിക്കുന്നത്. ഇത് മഠത്തിലെ ലോഗിൻ എൻട്രി ഉപയോഗിച്ച് ചെയ്തതാണ്. അതേസമയം കന്യാസ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച പുരുഷൻ നാലുദിവസം അനധികൃതമായി മഠത്തിൽ താമസിച്ചതിന് രേഖകളുണ്ടെന്നും ഇത് പൊലീസിന് കൈമാറിയതാണെന്നും പത്രകുറിപ്പിൽ പറയുന്നു. ബിഷപ്പിനുനേരെ കന്യാസ്ത്രീയുടെ ബന്ധുക്കൾ വധഭീഷണി മുഴക്കിയതിന് പരാതി നിലവിലുണ്ട്. ഇതിനുശേഷമാണ് ബിഷപ്പിനെതിരെ ലൈംഗികപീഡനം ഉൾപ്പടെയുള്ള ആരോപണം കന്യാസ്ത്രീ ഉന്നയിച്ചത്. 2014ൽ നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ 2018 ജൂൺ 23നാണ് കന്യാസ്ത്രീ പരാതി നൽകിയത്. സഭയെയും ബിഷപ്പിനെയും ഇല്ലാതാക്കുന്ന ഗൂഢാലോചനയാണ് ഈ ആരോപണങ്ങൾക്ക് പിന്നിലുള്ളത്.
>

Trending Now