ബിഷപ്പിനെ അറസ്റ്റ് ചെയ്താൽ ക്രമസമാധാന പ്രശ്നം ഉണ്ടാകില്ലെന്ന് ജലന്തർ പൊലീസ് കമ്മീഷണർ

webtech_news18 , News18 India
ന്യൂഡൽഹി: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്താൽ ക്രമസമാധാനപ്രശ്നം ഉണ്ടാകില്ലെന്ന് ജലന്തർ പൊലീസ് കമ്മീഷണർ. കേരള പൊലീസ് ആവശ്യപ്പെട്ടാൽ എല്ലാ സഹായവും നൽകുമെന്നും ജലന്തർ പൊലീസ് കമ്മീഷണർ പ്രവീൺ കുമാർ സിൻഹ പറഞ്ഞു. എന്നാൽ, കേരള പൊലീസ് ഇതുവരെ സഹായം അഭ്യർത്ഥിച്ചിട്ടില്ലന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി.അതേസമയം, കന്യാസ്ത്രീകളുടെ സമരത്തിനെതിരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രംഗത്തെത്തി. കേസ് ദുർബലമായപ്പോൾ സമരം ചെയ്ത് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താനാണ് കന്യാസ്ത്രീകൾ ശ്രമിക്കുന്നതെന്ന് ബിഷപ്പ് ഫ്രാങ്കോ ആരോപിച്ചു. സമരത്തിന് പിന്നിൽ സഭാവിരോധികളുടെ ഗൂഢാലോചനയാണെന്നും ഫ്രാങ്കോ മുളയ്ക്കൽ ന്യൂസ് 18നോട് പ്രതികരിച്ചു.


കേസിന് പിന്നിൽ വർഷങ്ങളുമായി സഭാനേതൃത്വവുമായി യുദ്ധം ചെയ്യുന്ന ചിലരുടെ ഗൂഢാലോചനയുണ്ട്. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ട്. താൻ എവിടേക്കും ഓടിപോകില്ലെന്നും ബിഷപ്പ് വ്യക്തമാക്കുന്നു. കന്യാസ്ത്രീ പീഡനക്കേസിൽ അറസ്റ്റിന് സമ്മർദ്ദം ഏറുമ്പോഴാണ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പ്രതികരണം.
>

Trending Now