നടപടി എടുക്കാന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കണം; യെച്ചൂരിക്ക് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കത്ത്

webtech_news18
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍.പരാതി നല്‍കി 75 ദിവസമായിട്ടും ബിഷപ്പിനെതിരെ പൊലീസ് നടപടി എടുത്തില്ലെന്നും കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് പുല്ലൂടാനാണ് കത്തയച്ചികരിക്കുന്നത്.


ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സഭയ്ക്ക് ഇരട്ടത്താപ്പ്
 പൊലീസില്‍ പരാതി നല്‍കി 75 ദിവസമായിട്ടും ബിഷപ്പിനെതിരെ നടപടി എടുക്കാന്‍ കേരള പൊലീസ് തയാറായിട്ടില്ല. സംഭവത്തില്‍ കന്യാസ്ത്രീ രഹസ്യമൊഴിയും നല്‍കി. ഇതിനിടെ പരാതിക്കാരിയെ അപയപ്പെടുത്താന്‍ പോലും ശ്രമമുണ്ടായി.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കശനനിലപാടെടുക്കുമെന്ന ഇടതു മുന്നണിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് സര്‍ക്കാര്‍ ഈ കേസില്‍ ഇടപെടുന്നത്. അതിനാല്‍ സി.പി.എം ജനറല്‍ സെക്രട്ടറി ഇടപെട്ട് നീതി ഉറപ്പാക്കണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. 
>

Trending Now