ബിഷപ്പിനെതിരായ പീഡനക്കേസ്; മുഖ്യമന്ത്രി ഇടപെടണമെന്ന് ജസ്റ്റിസ് കെമാൽ പാഷ

webtech_news18 , News18 India
തിരുവനന്തപുരം: ബിഷപ്പിനെതിരായ ലൈംഗിക പീഡന കേസ് അന്വേഷണത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ജസ്റ്റിസ് കെമാൽ പാഷ. കന്യാസ്ത്രീകൾ സമരം ചെയ്തിട്ടും മുഖ്യമന്ത്രി കാഴ്ചക്കാരനായി ഇരുന്നാൽ ജനങ്ങൾ അദ്ദേഹത്തെ സംശയത്തിന്‍റെ നിഴലിൽ നിർത്തുമെന്നും ഡിജിപിയെ കൊണ്ട് നടപടി എടുപ്പിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും കെമാൽ പാഷ ന്യൂസ് 18 പ്രൈം ഡിബേറ്റിൽ പറഞ്ഞു.അതേസമയം, കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രികൾക്ക് പിന്തുണ അറിയിച്ച് ജസ്റ്റിസ് കെമാൽ പാഷ ഇന്ന് സമരവേദിയിലും എത്തിയിരുന്നു. സമരവേദിയിൽ പ്രസംഗിച്ച ജസ്റ്റിസ് കെമാൽ പാഷ പീഡനപരാതിയിൽ ജലന്ധ‍ർ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിൽ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.


ബിഷപ്പ് പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം പോയെന്ന് മനസിലാക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷബിഷപ്പ് പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം പോയെന്ന് രാഷ്ട്രീയപാർട്ടികൾ മനസിലാക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിൽ സർക്കാരിനെ വിമർശിച്ച അദ്ദേഹം സ്ത്രീസുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ സർക്കാരിന്‍റെ നിലപാട് നാണം കെട്ടതാണെന്നും പറഞ്ഞു. ബിഷപ്പ് പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം പോയെന്ന് രാഷ്ട്രീയപാർട്ടികൾ മനസിലാക്കണം. തിരുവസ്ത്രമണിത്ത് വൃത്തികേടുകൾ കാണിക്കുന്നവരാണ് കന്യാസ്ത്രീകളെ വിമർശിക്കുന്നതെന്നും ജസ്റ്റിസ് കെമാൽ‌ പാഷ വിമർശിച്ചു.ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം; സമരപ്പന്തലിൽ പ്രമുഖർകേസിൽ ഇനി പോപ്പിനെ മാത്രമെ ചോദ്യം ചെയ്യാനുള്ളൂ. ഉന്നതരുടെ ബന്ധുക്കൾക്കാണ് ഇത് സംഭവിക്കുന്നതെങ്കിൽ കേസ് ഇത് പോലെയാകുമോ. ബിഷപ്പിന്‍റെ ലൈംഗികശേഷി പോലും പരിശോധിച്ചില്ല. ഫ്രാങ്കോയെ അറസ്റ്റു ചെയ്യണമെന്നും സമരത്തിന് പിന്തുണ അറിയിക്കുകയാണെന്നും കെമാൽ പാഷ പറഞ്ഞു.
>

Trending Now