ബിഷപ്പ് പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം പോയെന്ന് മനസിലാക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ

webtech_news18 , News18 India
കൊച്ചി: ബിഷപ്പ് പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം പോയെന്ന് മനസിലാക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ. കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രികൾക്ക് പിന്തുണ അറിയിച്ചെത്തിയത് ആയിരുന്നു ജസ്റ്റിസ് കെമാൽ പാഷ. സമരവേദിയിൽ പ്രസംഗിച്ച ജസ്റ്റിസ് കെമാൽ പാഷ പീഡനപരാതിയിൽ ജലന്ധ‍ർ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിൽ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.തിരുവസ്ത്രമണിഞ്ഞ പെണ്മക്കളെ തിരിച്ചുവിളിക്കുക; അത്‌ പുരുഷന്മാരുടെ സഭയാണ്‌


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിൽ സർക്കാരിനെ വിമർശിച്ച് ജസ്റ്റിസ് കെമാൽ പാഷ. സ്ത്രീ സുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ സർക്കാരിന്റെ നിലപാട് നാണം കെട്ടതാണ്. ബിഷപ്പ് പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം പോയെന്ന് രാഷ്ട്രീയപാർട്ടികൾ മനസിലാക്കണം. തിരുവസ്ത്രമണിത്ത് വൃത്തികേടുകൾ കാണിക്കുന്നവരാണ് കന്യാസ്ത്രീകളെ വിമർശിക്കുന്നതെന്നും ജസ്റ്റിസ് കെമാൽ‌ പാഷ വിമർശിച്ചു.കേസിൽ ഇനി പോപ്പിനെ മാത്രമെ ചോദ്യം ചെയ്യാനുള്ളൂ. ഉന്നതരുടെ ബന്ധുക്കൾക്കാണ് ഇത് സംഭവിക്കുന്നതെങ്കിൽ കേസ് ഇത് പോലെയാകുമോ. ബിഷപ്പിന്‍റെ ലൈംഗികശേഷി പോലും പരിശോധിച്ചില്ല. ഫ്രാങ്കോയെ അറസ്റ്റു ചെയ്യണമെന്നും സമരത്തിന് പിന്തുണ അറിയിക്കുകയാണെന്നും കെമാൽ പാഷ പറഞ്ഞു.ജലന്ധര്‍ ബിഷപ്പിന്‍റെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് കേരള ലാത്തിൻ കാത്തലിക് അസോസിയേഷൻഅതേസമയം, കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യവുമായി നിരവധി പ്രമുഖർ രംഗത്തെത്തി. അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്ന് ഡിജിപി. എന്നാൽ, ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ഡിജിപി ശ്രമിക്കുന്നതായി കന്യാസ്ത്രീകൾ പറഞ്ഞു.
>

Trending Now