പരാതി പൂഴ്ത്തിയ കോടിയേരിക്കെതിരെ കേസെടുക്കണം; കെ. മുരളീധരന്‍

webtech_news18
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശി ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ സംഭവത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.എല്‍.എ.ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി പൂഴ്ത്തി വച്ചതിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനെതിരെ പൊലീസ് കേസെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.


തന്റെ ഭരണകാലത്ത് സ്ത്രീകള്‍ സുരക്ഷിതരായിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എക്കെതിരെ വനിതാ നേതാവ് പരാതി നല്‍കി മൂന്നാഴ്ചയായിട്ടും നടപടിയെടുക്കാനായില്ല.മലപ്പുറത്ത് തിയേറ്റര്‍ പീഡന കേസില്‍ പരാതി പറയുന്നതിന് വൈകി എന്നാരോപിച്ച് തിയേറ്ററുടമയ്ക്കെതിരെ കേസെടുത്തു. സ്ത്രീയുടെ പരാതി ഉണ്ടായ ഉടന്‍ യു.ഡി.എഫ് എം.എല്‍.എക്കെതിരേയും കേസെടുത്തു. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ കാര്യ വന്നപ്പോള്‍ നടപടിയില്ലെന്നും കെ. മുരളീധരന്‍ ആരോപിച്ചു. 
>

Trending Now