പാർട്ടി കോടതിയല്ല സ്ത്രീപീഡന കേസിൽ തീർപ്പുകൽപ്പിക്കേണ്ടതെന്ന് കെ. സുരേന്ദ്രൻ

webtech_news18
സ്ത്രീപീഡന കേസിൽ തീർപ്പുകൽപ്പിക്കേണ്ടത് പാർട്ടി കോടതിയല്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. പാർട്ടി നടപടി ആഭ്യന്തരകാര്യമാണെന്നും പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ‌ സുരേന്ദ്രൻ പറഞ്ഞു. നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ മൂന്നാമത്തെ 'ശശി'

 സിപിഎം എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി

ലൈംഗിക പീഡന പരാതി രാഷ്ട്രീയ ഗൂഢാലോചന : പി കെ ശശി

പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചെന്ന് സീതാറാം യെച്ചൂരി
 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംകാരണം പാർട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദാ കാരാട്ട് ഈ കേസ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ആഗസ്‌ത്‌14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല. പാർട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സിൽ തീർപ്പുകൽപ്പിക്കേണ്ടത്. ആരോപണവിധേയൻ ഒരു എം. എൽ. എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാൻ നടക്കുന്നത്? പാർട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങൾ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യ്. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണം.
>

Trending Now