കേരളം ദുരിതത്തിൽ മുങ്ങുമ്പോൾ മന്ത്രി കടകംപള്ളി മൂന്നു വിദേശരാജ്യങ്ങളിലേക്ക്

webtech_news18
തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്ര നടത്താൻ സർക്കാരിന്റെ അനുമതി. മൂന്നു മാസങ്ങളിലായി മൂന്നു രാജ്യങ്ങൾ സന്ദർശിക്കാനാണ് മന്ത്രിക്ക് പൊതുഭരണവകുപ്പ് അനുമതി നൽകിയത്. ഈമാസം 20 മുതൽ ജപ്പാനും അടുത്തമാസം 17 മുതൽ സിംഗപ്പൂരും നവംബർ 16 മുതൽ ചൈനയും സന്ദർശിക്കാനാണ് അനുമതി. ടൂറിസം വികസനവുമായി ബന്ധപ്പെട്ട യാത്രയുടെ എല്ലാ ചെലവും സർക്കാർ വഹിക്കുമെന്ന് ഉത്തരവ് പറയുന്നു. എന്നാൽ യാത്രയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
>

Trending Now