കുട്ടികളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ സമ്മതപത്രം വാങ്ങണമെന്ന് ബാലാവകാശ കമ്മീഷന്‍

webtech_news18
തിരുവനന്തപുരം: കുട്ടികളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ കുട്ടിയുടെയും രക്ഷിതാക്കളുടെയും സമ്മതം വാങ്ങണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ ശ്രദ്ധയും കരുതലും പുലര്‍ത്തണമെന്നു നിഷ്‌ക്കഷിച്ച് പി.ആര്‍.ഡി ഉത്തരവിറക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.


ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍, മാനസിക ശാരീരിക ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരായ കുട്ടികള്‍, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ എന്നിവരുടെ പേര് വിവരങ്ങള്‍ നിയമപ്രകാരം പ്രസിദ്ധപ്പെടുത്താന്‍ കഴിയില്ല.സഹായിക്കുക എന്ന സദുദ്ദേശത്തോടെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ചിലരില്‍ മാനസിക ആഘാതത്തിന് ഇടവരുത്താറുണ്ട്. ഈ സാഹചര്യത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സമ്മതപത്രം വാങ്ങണമെന്ന് നിര്‍ദ്ദേശിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
>

Trending Now