കുട്ടികളേ ശ്രദ്ധിക്കുക; കേരള പൊലീസിന് നിങ്ങളെ വേണം

webtech_news18 , News18 India
തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരവുമായി കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ. റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുത്തൻ ഗതാഗത സംസ്കാരം വളർത്തിയെടുക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. കേരള പോലീസ് സോഷ്യൽ മീഡിയ സെൽ " Road Safety Art Challenge" എന്ന പേരിലാണ് സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ ഡിസൈൻ മത്‌സരം സംഘടിപ്പിക്കുന്നത്.കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,


അനുദിനം വർദ്ധിച്ചു വരുന്ന റോഡ് അപകടങ്ങൾ ദൈവത്തിൻ്റെ സ്വന്തം നാടിനെ ഏറെ ആശങ്കപ്പെടുത്തുന്ന സംഗതിയാണ്. നിരത്തുകൾ ഇനിയും ചോരക്കളങ്ങൾ ആകാതിരിക്കാൻ ട്രാഫിക് അവബോധത്തിലൂടെ പുത്തൻ ഗതാഗത സംസ്കാരം വളർന്നുവരേണ്ടിയിരിക്കുന്നു. റോഡ് സുരക്ഷയെക്കുറിച്ചു പുതുതലമുറയുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ കേരള പോലീസ് സോഷ്യൽ മീഡിയ സെൽ " Road Safety Art Challenge" എന്ന പേരിൽ സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ ഡിസൈൻ മത്‌സരം സംഘടിപ്പിക്കുന്നു.മികച്ച ഒന്നും രണ്ടും മൂന്നും സൃഷ്ടികൾക്കു യഥാക്രമം 4000 ,3000 ,2000 രൂപ വീതം ക്യാഷ് അവാർഡ് നൽകും.
പ്രായം 12നും -15 നും മദ്ധ്യേയുള്ളവർ , 8 നും 12 നും മദ്ധ്യേയുള്ളവർ, 8 വയസ്സിനു താഴെയുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്‌സരംപേര്, വയസ്സ്, അഡ്രസ്, ഫോണ്‍ നമ്പര്‍ സ്കൂള്‍ എന്നിവ രേഖപ്പെടുത്തി സൃഷ്ടികള്‍ സെപ്റ്റംബര്‍ 25നു മുമ്പ് കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍, പോലീസ് ആസ്ഥാനം , തിരുവനന്തപുരം -695 014 എന്ന വിലാസത്തില്‍ എത്തിക്കുക.

>

Trending Now