40,000 കോടി രൂപയുടെ നാശനഷ്ടം; 4796.35 കോടി സഹായം തേടി കേരളം

webtech_news18
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനം കേന്ദ്രത്തിന് പുതിയ നിവേദനം സമര്‍പ്പിച്ചു. മാനദണ്ഡങ്ങള്‍ പ്രകാരമുള്ള 4796.35 കോടിയുടെ സഹായം ആണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. 40,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ഇപി ജയരാജന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ ഉപസമിതിയാണ് പുതിയ നിവേദനം പരിശോധിച്ചു. പിന്നീട് റവന്യൂമന്ത്രി നിവേദനത്തിന് അംഗീകാരം നല്‍കി. കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള നിവേദനമാണ് സമര്‍പ്പിച്ചത്. യഥാര്‍ഥ നഷ്ടത്തിന്റെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി പ്രത്യേക പാക്കേജിനുള്ള പ്രൊപ്പോസല്‍ പിന്നീട് സമര്‍പ്പിക്കുമെന്നും റവന്യൂമന്ത്രി പറഞ്ഞു. നേരത്തേ രണ്ടു തവണയായി കേന്ദ്രത്തില്‍ നിന്ന് 600 കോടി രൂപയുടെ സഹായം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.ദുരിതബാധിതർക്ക് ഒരുലക്ഷം രൂപയുടെ പലിശരഹിത വായ്പ ഈ മാസം 25 മുതൽ


അതേസമയം, പ്രളയത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം. ദുരിതാശ്വാസത്തിന് പ്രത്യേക ഫണ്ട് വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. പ്രളയം ഉണ്ടായ സാഹചര്യത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവര്‍ത്തിക്കുന്നു.പ്രളയയത്തിന് ശേഷം വരൾച്ച: മൺതിട്ടകൾ ഒഴികിപ്പോയതും ഭൂഗർഭജലം സംഭരിക്കാനാകാത്തതും തിരിച്ചടിയായികേരളത്തിന് മതിയായ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്‌നാഥ് സിങിനെ കണ്ടു. കേരളത്തിന് അര്‍ഹമായ സഹായം അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യെച്ചൂരി രാജ്‌നാഥ് സിങിനെ കണ്ടത്. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.
>

Trending Now