ശശിക്കെതിരായ ലൈംഗിക ആരോപണം; പക്ഷംപിടിക്കാനില്ലെന്ന് മന്ത്രി ഷൈലജ

webtech_news18
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിക്കാതെ മന്ത്രി കെ.കെ ഷൈലജ.പീഡനപരാതിയെക്കുറിച്ച് ധാരണയില്ല. ഇക്കാര്യത്തില്‍ താന്‍ എന്തുപറഞ്ഞാലും വിവാദമാകും. ഏതെങ്കിലും പക്ഷംപിടിച്ച് അഭിപ്രായം പറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.


അതേസമയം പരാതി സ്ത്രീവിഷയമായതിനാല്‍ കണിശമായും നടപടി ഉണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. പഠിച്ചു വേണം ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടതെന്നും പാലക്കാട്ട് അദ്ദേഹം പറഞ്ഞു. 
>

Trending Now