പ്രാവ് വാങ്ങാനെത്തിയ സംഘം വിളിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

webtech_news18
കൊല്ലം: അജ്ഞാത സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം നാഗർകോവിലിൽ നിന്ന് കണ്ടെത്തി. കൊല്ലം തട്ടാര്‍കോണം പ്രോമിസ്ഡ് ലാന്റില്‍ രഞ്ജിത്ത് ജോൺസന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് പിന്നിൽ മയക്കുമരുന്ന് മാഫിയ ആണെന്നാണ് പൊലീസ് നൽകുന്ന സൂചന.കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിനാണ് പ്രാവ് വാങ്ങാനെന്ന വ്യാജേനെ വീട്ടിലെത്തിയ ഒരുസംഘം രഞ്ജിത്തിനെ വിളിച്ചുകൊണ്ടുപോയത്. പിന്നീട് രഞ്ജിത് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ കൊല്ലം കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാൽ കാര്യമായ സൂചന ഒന്നും ലഭിച്ചില്ല.


പിന്നീട്, സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാഗർകോവിലിന് സമീപം ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. മൃതദേഹം പുലർച്ചെയോടെ വീട്ടിൽ എത്തിക്കും. പ്രദേശത്തെ ഗുണ്ടാ നേതാവ് പാമ്പ് മനോജിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. വർഷങ്ങളായുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നൽകുന്ന സൂചന.
>

Trending Now