മനസ്സോടിത്തിരി മണ്ണ് പദ്ധതിയിൽ ഉൾപെടുത്തി കീഴരിയൂര് അധ്യാപികയായിരുന്ന വി. രാധ തലക്കുളത്തൂർ പഞ്ചായത്തിന് നൽകിയ 18.25 സെൻ്റ് സ്ഥലത്താണ് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ ആറ് കുടുംബങ്ങള്ക്ക് വീടുകൾ നിർമ്മിക്കുന്നത്. അതിദരിദ്ര പട്ടികയിലുൾപ്പെട്ട മൂന്നുപേർക്കും ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് കുടുംബങ്ങൾക്കുമാണ് വീട് ലഭിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരസ്യം പത്രത്തിൽ കണ്ടാണ് സ്ഥലം വിട്ടു നൽകാൻ കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്ന രാധ തീരുമാനിക്കുന്നത്. ഇതിനു മുൻപും സർക്കാരിൻ്റെ വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ അവർ പങ്കാളിയായിട്ടുണ്ട്. വീടിന് സമീപത്തിലൂടെയുള്ള റോഡിനായും സ്ഥലം വിട്ടു നൽകിയിരുന്നു. അധ്യാപകനായിരുന്ന ഇ കെ ദാമു നായരാണ് ഭർത്താവ്. ഗിരീഷ്, പ്രീത, വിനീത, സജിത എന്നിവരാണ് രാധയുടെ മക്കൾ.
advertisement