കന്യാസ്ത്രീയ്ക്ക് ഐക്യദാർഢ്യം; കോഴിക്കോട്ടുകാർ ഒന്നിക്കുന്നു

webtech_news18
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് ഐക്യദാർഢ്യവുമായി കോഴിക്കോട്ടുകാർ ഒന്നിക്കുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് മിട്ടായി തെരുവിലെ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമക്ക് സമീപമാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. നീതി ബോധമുള്ള ഏവർക്കും ഇവിടേക്ക് സ്വാഗതമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി.ജോയ് മാത്യു പറഞ്ഞത്....


മലയാളികൾ അപമാനകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടു. നിരന്തരമായി ബലാത്സംഗം ചെയ്യപ്പെട്ടു. പരാതി കിട്ടി 80 ദിവസം കഴിഞ്ഞിട്ടും ഭരണകൂടം പുലർത്തുന്ന നിശബ്ദതയ്ക്കെതിരെ നീതിബോധമുള്ള മനുഷ്യർ, അവർ ഏതു പാർട്ടിയിൽപെട്ടവരാണെങ്കിലും സംഘടനയിൽപ്പെട്ടവരാണെങ്കിലും പ്രതികരിച്ചേ മതിയാകൂ. ഈ പ്രതിഷേധം കന്യാസ്ത്രീകൾ സമരമിരിക്കുന്ന പന്തലിൽതന്നെ വേണമെന്നില്ല. ലോകത്തിന്റെ ഏതുഭാഗത്ത് നിന്നും നിങ്ങൾക്ക് പ്രതിഷേധിക്കാം. അത്തരമൊരു പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട്ടുകാരായ ഞാനടക്കമുള്ളവർ ബുധനാഴ്ച കോഴിക്കോടിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിലെ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് ചുറ്റുംനിന്ന് പ്രതിഷേധിക്കും. നീതിബോധമുള്ള, നീതിക്ക് വേണ്ടിപൊരുതാൻ തയാറുള്ള മുഴുവൻ മനുഷ്യരെയും സ്വാഗതം ചെയ്യുന്നു.
>

Trending Now