പ്രളയത്തിനു പിന്നാലെ വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

webtech_news18
തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ വൈദ്യുതനിലയങ്ങള്‍ തകരാറിലായതും കേന്ദ്ര വിഹിതം കുറഞ്ഞതും ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വൈദ്യുതനിയന്ത്രണ മുന്നറിയിപ്പ് നല്‍കി കെ.എസ്.ഇ.ബി.സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 9.30 വരെയുള്ള സമയങ്ങളില്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരിക്കുന്നത്.


കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ താല്‍ച്ചറില്‍ നിന്ന് 200 മെഗാവാട്ടിന്റെയും കൂടങ്കുളത്ത് നിന്ന് 266 മെഗാവാട്ടിന്റെയും കുറവുണ്ടായിട്ടുണ്ട്. കൂടാതെ ലോവര്‍പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത്, കുത്തുങ്കല്‍, മണിയാര്‍ വൈദ്യുത നിലയങ്ങള്‍ വെള്ളപ്പൊക്കത്തില്‍ തകരാറിലായി. ഇതോടെ വൈദ്യുതി ലഭ്യതയില്‍ 700 മെഗാവാട്ടിലധികം കുറവുണ്ടായിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി പറയുന്നു.ഈ കുറവ് കമ്പോളത്തില്‍ നിന്നും വാങ്ങി പരിഹരിക്കാന്‍ എല്ലാ വിധ ശ്രമങ്ങളും ആരംഭിച്ചെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 
>

Trending Now