ഡീസൽ കിട്ടാനില്ല; കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു

webtech_news18 , News18 India
തിരുവനന്തപുരം: ഡീസൽ ക്ഷാമം മൂലം സംസ്ഥാനത്ത് കെ എസ് ആർ ടി സി സർവീസുകൾ വെട്ടിക്കുറച്ചു. പല ഡിപ്പോകളിലും ദിവസേന എത്തേണ്ട ഡീസൽ ഒന്നിടവിട്ട ദിവസമാണ് എത്തുന്നത്. ഡീസൽ ഇനത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കോടികളുടെ കടബാധ്യത ആയതോടെയാണ് ഡീസൽ നൽകുന്നത് 50% ആയി വെട്ടിക്കുറച്ചത്.ഇതോടെ കെ എസ് ആർ ടി സിയുടെ ആയിരത്തോളം സർവീസുകളും നിർത്തി. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലെ ബസുകൾ ഡീസൽ അടിക്കുന്ന എറണാകുളത്ത് ഡീസൽ ഇല്ലെന്ന ബോർഡ് വെച്ചു കഴിഞ്ഞു.


തിരക്കു കുറവുള്ള എല്ലാ സർവീസുകളും റദ്ദാക്കി. മറ്റ് സർവീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. ഡീസൽ ഇല്ലാത്തതിനാൽ സർവീസ് നടത്തുന്നവ തന്നെ മണിക്കൂറുകൾ വൈകുകയാണ്. ചിൽ ബസുകൾ മാത്രമാണ് മുടക്കമില്ലാതെ സർവീസ് നടത്തുന്നത്. ഡീസൽ ക്ഷാമത്തിന് പിന്നാലെ സ്പെയർ പാർട്സ്, ടയർ ക്ഷാമവും കെ എസ് ആർ ടി സിയെ വലയ്ക്കുകയാണ്.അതേസമയം, പഴയ അളവില്‍ തന്നെ ഇന്ധനം ലഭ്യമാക്കാന്‍ ഐഒസിയോട് അഭ്യർത്ഥിച്ചതായി കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി വാർത്താക്കുറിപ്പിൽ അറിയിച്ചു. ശമ്പളത്തിനായി മാറ്റിവെയ്ക്കുന്ന തുക ഉപയോഗിച്ച് ഡീസല്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ധനമില്ലാതെ സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം.
>

Trending Now