എതിർപ്പുകളെ അവഗണിച്ച് തച്ചങ്കരി; കെഎസ്ആർടിസിയിൽ ഇന്നുമുതൽ സിംഗിൾ ഡ്യൂട്ടി

webtech_news18
തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ സമരത്തിനിടെ കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ ആരംഭിക്കും. എല്ലാ തൊഴിലാളി സംഘടനകളുടെയും എതിർപ്പ് അവഗണിച്ചുകൊണ്ടാണ് കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ തച്ചങ്കരി സിംഗിൾ ഡ്യൂട്ടി തീരുമാനവുമായി മുന്നോട്ടുപോകുന്നത്. എല്ലാ ജീവനക്കാർക്കും എട്ടു മണിക്കൂർ മാത്രമാണ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. സിറ്റി സർവ്വീസുകൾ ദിവസവും രണ്ട് ഡ്യൂട്ടിയായി നടത്തും. സർക്കാരിന്‍റെയും ഹൈക്കോടതിയുടെയും നിർദേശപ്രകാരമാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.ദീർഘദൂര സർവ്വീസുകളിൽ കണ്ടക്ടറെ ഒഴിവാക്കി പകരം രണ്ട് ഡ്രൈവർമാരെ നിയോഗിക്കാനാണ് ആലോചന. ഇത് ഘട്ടംഘട്ടമായാകും നടപ്പാക്കുക.


തച്ചങ്കരി അധികം കളിക്കേണ്ട; ഇന്നു വന്ന് നാളെ പോകേണ്ടവനാണെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍അതേസമയം തൊഴിലാളികളുടെ സംഘടനകൾ നടത്തുന്ന സത്യഗ്രഹ സമരം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നു.കഴിഞ്ഞ മാസം കൊല്ലം കൊട്ടിയത്ത് ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ മാനേജ്മെന്‍റ് തീരുമാനിച്ചത്.
>

Trending Now