'എന്തേ ചിന്തേ ഉണരാത്തേ' : വൈറലായി കെഎസ്‌യു നേതാവിന്റെ കത്ത്

webtech_news18 , News18
യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനെ ചോദ്യം ചെയ്തും പരിഹസിച്ചുമുള്ള കെഎസ്‌യു നേതാവിന്റെ കത്ത് വൈറലാകുന്നു. സഹപ്രവര്‍ത്തകയായ ഡിവൈഎഫ്‌ഐ നേതാവിനെ ഭരണപക്ഷ എംഎല്‍എ പീഡിപ്പിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും അറിയാതെ പോലെ ഭാവിക്കുന്നതാണോ എന്ന വിമര്‍ശനം ഉന്നയിച്ച് കെഎസ് യു സംസ്ഥാന സെക്രട്ടറി വരുണ്‍ എംകെയാണ് ചിന്തയ്ക്കായി തന്റെ എഫ് ബി പേജില്‍ കത്ത് തയ്യാറാക്കിയിരിക്കുന്നത്.സിപിഎം എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി


പീഡനവിവരം അറിഞ്ഞിട്ടും ഒന്നും ഉരിയാടുകയില്ലേയെന്നും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കുന്നത് യുവജനക്ഷേമത്തില്‍ പെടുകയില്ലേയെന്നുമാണ് വരുണ്‍ ചോദിക്കുന്നത്. ചിന്തയുടെ ചിന്ത എന്തേ ഇക്കാര്യത്തില്‍ ഉണരാത്തതെന്നും ജിമ്മിക്കിയും കമ്മലിലും മാത്രം പ്രതികരിക്കാതെ ഇതിലും പ്രതികരിക്കാനും കെഎസ് യു നേതാവ് പറയുന്നുണ്ട്. യുവജനക്ഷേമമേ ഉണരൂ എന്ന് പറഞ്ഞാണ് വരുണിന്റെ കത്ത് അവസാനിക്കുന്നത്.ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിലാണ് വരുണിന്റെ കത്ത്.വരുണിന്റെ കത്തിന്റെ പൂര്‍ണ്ണരൂപംയൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജെറോം അറിയാന്‍ എഴുതുന്നത്...
പാലക്കാട് ഷൊര്‍ണൂരില്‍ ഒരു ഭരണ പക്ഷ എം.എല്‍.എ താങ്കളുടെ സഹപ്രവര്‍ത്തകയായ DYFI നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സഖാക്കള്‍ പറഞ്ഞറിയാന്‍ വഴി ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയും,പരമാവധി ഒരു ദൃശ്യമാധ്യമ ചാനലില്‍ നിന്നെങ്കിലും അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു...
അതോ താങ്കള്‍ അറിഞ്ഞിട്ടും അറിയാതെ പോലെ ഭാവിക്കുന്നതാണോ...!?
ഇനി എങ്ങാനും അറിഞ്ഞാലും എന്നും ഉരിയാടുകയില്ലേ...!?
ഒരു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കുന്നത് ഇനി യുവജന ക്ഷേമത്തില്‍ പെടുകയില്ലേ...!?
പിന്നെ എന്താണ് താങ്കള്‍ യുവജന ക്ഷേമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...!?
ഒരു സഹ പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ചിട്ടും ജിമിക്കിയും കമ്മലിലും മാത്രം പ്രതികരിക്കാതെ ഇതിലും പ്രതികരിക്കു...!
എന്തേ ചിന്തേ നിന്റെ ചിന്ത ഉണരാത്തേ..!
യുവജനക്ഷേമമേ ഉണരൂ...!
വരുണ്‍ എം.കെ
(കെ.എസ്.യു സംസ്ഥാന സെക്രട്ടറി)

 
>

Trending Now