അതിജീവനത്തിന്റെ കുട്ടനാടന്‍ മാതൃക

webtech_news18 , News18 India
ആലപ്പുഴ : അതിജീവനത്തിന്റെ മാതൃകയായി കുട്ടനാടിലെ ചില വീടുകള്‍. പ്രളയം  ഭൂരിഭാഗം വീടുകളെയും മുക്കിയെങ്കിലും അതിനെ അതിജീവിച്ച് നിന്ന കുറച്ച് വീടുകൾ കുട്ടനാട്ടിലുണ്ട്.  തറനിരപ്പില്‍ നിന്ന് ഉയരത്തില്‍ തൂണുകള്‍ നിര്‍മ്മിച്ച് ഇതിന് മുകളില്‍ വീടുകള്‍ പണികഴിച്ചവരാണ് പ്രളയത്തെ അതിജീവിച്ചത്. പലയിടങ്ങളും വെള്ളത്തില്‍ മുങ്ങിയിട്ടും ഇത്തരം വീടുകളില്‍ മാത്രം വെള്ളം കയറിയിരുന്നില്ല. നിര്‍മ്മാണ ചിലവ് അല്‍പം കൂടുതലാണെങ്കിലും കുട്ടനാടിന് ഇത്തരം വീടുകളാണ് അനുയോജ്യമെന്നാണ് ഇത് വ്യക്തമാക്കുന്നത്.ഇന്ധനവില വർധന: തിങ്കളാഴ്ച കോൺഗ്രസിന്റെ ഭാരത് ബന്ദ്, ഇടതുപാർട്ടികളുടെ ഹർത്താൽസംസ്ഥാനത്തെ ദുരന്തക്കെടുതിയിലാക്കിയ പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം ബാക്കി വച്ചത് കുട്ടനാട് മേഖലയിലാണ്. രണ്ട് തവണയായി പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും കുട്ടനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രളയം പിന്‍വാങ്ങിയെങ്കിലും ഇവിടുത്തെ ദുരിതങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഉയര്‍ന്നു പൊങ്ങിയ വെള്ളം വറ്റിക്കാനുള്ള പ്രവര്‍ത്തനങ്ങളും ശുചീകരണ നടപടികളും ഇപ്പോഴും പുരോഗമിക്കുകയാണ്.


കുട്ടനാടന്‍ ജനതയ്ക്ക് മഴയും വെള്ളപ്പൊക്കവുമൊന്നും പുതുമയുള്ള കാര്യമല്ലെങ്കിലും ഇത്തവണത്തെ പ്രളയം ഇവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതാണെന്നാണ് പ്രദേശവാലികള്‍ പറയുന്നത്. പ്രളയക്കെടുതിയില്‍ നിന്ന് ഇപ്പോഴും ഇവര്‍ പൂര്‍ണ്ണമായും മുക്തരായിട്ടില്ല. മിക്ക വീടുകളും ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെയാണ്. ഇത് മൂലം പലരും ദുരിതാശ്വാസ ക്യാംപുകളില്‍ തന്നെ തുടരുകയാണ്. എന്നാല്‍ പ്രളയത്തെ അതിജീവിച്ച തൂണ്‍ വീടുകള്‍ കുട്ടനാടന്‍ നിവാസികള്‍ക്ക് അതിജീവനത്തിന്റെ മാതൃകയായി തലഉയര്‍ത്തി നില്‍ക്കുകയാണ്.

>

Trending Now