ജലന്ധര്‍ ബിഷപ്പിന്‍റെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് കേരള ലാത്തിൻ കാത്തലിക് അസോസിയേഷൻ

webtech_news18
കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന്‍റെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി ഇതുസംബന്ധിച്ച് സി സി ബി ഐ (അഖിലേന്ത്യ തലത്തിലുള്ള കത്തോലിക്ക മെത്രാന്‍ സമിതി) പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് കത്ത് നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജ്യംബാട്ടിസ്റ്റ ഡിക്വാത്രോയ്ക്കും ഇതേ ആവശ്യം തന്നെ ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ട്.കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് വി.എം സുധീരൻ


ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രികൾ തെരുവിൽ; അറസ്റ്റ് ഉടൻ വേണംഫ്രാങ്കോ ബിഷപ്പിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിന്‍റെ പേരില്‍ കത്തോലിക്ക സഭ പൊതു സമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ മെത്രാന്‍ സമിതിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നു എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ആരോപണങ്ങളുടെയടിസ്ഥാനത്തില്‍ രാജ്യത്തെ നിയമപ്രകാരം അന്വേഷണം നടക്കുന്നുണ്ട്, എന്നാല്‍ ഇക്കാര്യത്തില്‍ സഭ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് വെളിപ്പെടുത്തേണ്ടതുണ്ട്. ഈ വിഷയത്തില്‍ ഇനിയും പെതുസമൂഹത്തില്‍ സഭയെ അവഹേളിക്കാന്‍ ആര്‍ക്കും ഇട നല്‍കരുത്. ഇക്കാര്യങ്ങള്‍ സിബിസിഐയോടും നുന്‍ഷിയോയോടും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കത്ത് നല്‍കിയത്.ഗതികെട്ട് കന്യാസ്ത്രീകൾ; പീഡനത്തിനിരയായ കന്യാസ്ത്രി മാധ്യമങ്ങളെ കണ്ടേക്കുംനീതി കിട്ടും വരെ സമരം; കേസ് പൊലീസ് അട്ടിറിക്കുമോയെന്ന് സംശയമെന്നും കന്യസ്ത്രീകൾയോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടറി ഷെറി ജെ തോമസ്, ട്രഷറര്‍ ജോസഫ് പെരേര, വൈസ് പ്രെസിഡന്‍റുമാരായ സി ടി അനിത, ഇ ഡി ഫ്രാന്‍സിസ്, എം സി ലോറന്‍സ്, എബി കുന്നേപ്പറമ്പില്‍, എഡിസന്‍ പി വര്‍ഗ്ഗീസ്, ജോണി മുല്ലശ്ശേരി, സെക്രട്ടറിമാരായ ഷൈജ ആന്‍റണി, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ജസ്റ്റിന്‍ ആന്‍റണി, കെ എച്ച് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
>

Trending Now